നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ഓൺലൈൻ ആയി ടിക്കറ്റ് എടുത്തു; ദുബായ് ഡ്യൂട്ടി ഫ്രീയുടെ 7.30 കോടി രൂപയോളം അടിച്ചത് പ്രവാസിക്ക്

  ഓൺലൈൻ ആയി ടിക്കറ്റ് എടുത്തു; ദുബായ് ഡ്യൂട്ടി ഫ്രീയുടെ 7.30 കോടി രൂപയോളം അടിച്ചത് പ്രവാസിക്ക്

  ദുബായിൽ സ്വകാര്യ കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്യുന്ന മുപ്പത്തിയേഴുകാരനായ നൗഷാദ് തീയികണ്ടോത്ത് ഫൈനസ്റ്റ് സർപ്രൈസ് നേടിയവരിൽ ഉൾപ്പെടുന്നു.

  രാഹുൽ ജുൽക കുടുംബത്തോടൊപ്പം

  രാഹുൽ ജുൽക കുടുംബത്തോടൊപ്പം

  • News18
  • Last Updated :
  • Share this:
   ദുബായ്: ഏറ്റവും അടുത്തതായി നറുക്കെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് ആയി ഒരു മില്യൺ ഡോളർ പ്രവാസിക്ക്. ഏകദേശം ഏഴു കോടിയോളം ഇന്ത്യൻ രൂപയാണ് ഇദ്ദേഹത്തിന് ലഭിക്കുക. നേരത്തെ, ദുബായിൽ ജോലി ചെയ്തിരുന്ന അമ്പത്തിമൂന്നുകാരനായ രാഹുൽ ജുൽക എന്നയാൾ ഇപ്പോൾ നൈജീരിയയിലെ പോർട് ഹാർകോർടിലാണ് ജോലി ചെയ്യുന്നത്. അതേസമയം, അപ്രതീക്ഷിതമായി എത്തിയ സമ്മാനത്തിന്റെ സന്തോഷത്തിലാണ് രാഹുൽ ജുൽക ഇപ്പോഴും. ഫെബ്രുവരി 17ന് ഓൺലൈനിലാണ് രാഹുൽ ജുൽക ടിക്കറ്റ് എടുത്തത്.

   2009 വരെ രണ്ടു വർഷം ആയിരുന്നു ജുൽക ദുബായിൽ ജോലി ചെയ്തിരുന്നത്. അതേസമയം, ലഭിച്ച തുക എന്തു ചെയ്യണമെന്ന് കൃത്യമായി പദ്ധതിയുണ്ട് ഇദ്ദേഹത്തിന്. ലഭിച്ച സമ്മാന തുകയിൽ ഒരു ഭാഗം സേവ് ചെയ്യാനാണ് പദ്ധതി. ബാക്കിയുള്ള തുകയ്ക്ക് വീടിന്റെ ലോണും പേഴ്സണൽ ലോണും അടച്ചു തീർക്കണം.

   ക്ലാരിഡൻ ഹോട്ടൽസ് ആൻഡ് റിസോർട്ടുകളിലെ ജനറൽ മാനേജർ ആയാണ് രാഹുൽ ഇപ്പോൾ ജോലി ചെയ്യുന്നത്. രണ്ടു മക്കളുടെ പിതാവായ ഇദ്ദേഹത്തിന് ഈ വിജയത്തിൽ വളരെ വലിയ സന്തോഷമുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിനായി തുകയുടെ ഒരു ഭാഗം ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുപത്തിയൊൻപത് വയസുള്ള ഷാർദുൽ മകനും 24 വയസുള്ള ജുൽക മകളുമാണ്.

   'എന്റെ മകൻ സ്വീഡനിലെ ഫാൽക്കെൻബെർഗ് സ്ട്രാൻഡിൽ സോസ് ഷെഫായി ജോലി ചെയ്യുന്നു. മകൾ ജുൽക ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സർവകലാശാലയിൽ നിന്ന് പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നു' - രാഹുൽ പറഞ്ഞു.

   അവിഹിത ബന്ധമുണ്ടോയെന്ന് സംശയിച്ച 60കാരൻ ഭാര്യയെയും രണ്ടു പെൺമക്കളെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

   1999ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിനു ശേഷം നറുക്കെടുപ്പിൽ ദശലക്ഷം ഡോളർ സമ്മാനം നേടിയ 177-ാമത്തെ ഇന്ത്യക്കാരനാണ് മുംബൈ സ്വദേശിയായ ജുൽക്ക. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേണിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യക്കാരാണ്.

   മില്ലേനിയം മില്യണയർ നറുക്കെടുപ്പിനെത്തുടർന്ന് ഒരു ആഡംബര കാറിനും രണ്ട് മോട്ടോർ ബൈക്കുകൾക്കുമായി സർപ്രൈസ് നറുക്കെടുപ്പ് നടത്തി. നറുക്കെടുപ്പിൽ മോണ അൽ അലി എസ്‌വിപി - ഹ്യൂമൻ റിസോഴ്‌സസ്, മൈക്കൽ ഷ്മിത്ത് എസ്‌വിപി - റീട്ടെയിൽ സപ്പോർട്ട്, ഷാരോൺ ബീച്ചം വിപി - പർച്ചേസിംഗ്, സായിദ് അൽ ഷെബ്ലി വിപി - നഷ്ടം തടയൽ, കോർപ്പറേറ്റ് സുരക്ഷ എന്നിവർ പങ്കെടുത്തു.

   മറ്റ് ജേതാക്കൾ

   ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 40 കാരനായ ജപ്പാനീസ് കെൻ ഇകെഡ റേഞ്ച് റോവർ സ്പോർട്ട് എച്ച്എസ്ടി 3.0 400 എച്ച്പി (ഫ്യൂജി വൈറ്റ്) കാർ നേടി, ഓൺലൈനിൽ ഫെബ്രുവരി മൂന്നിനാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. 2020 നവംബറിലാണ് ദുബായ് ഡ്യൂട്ടി ഫ്രീ പ്രൊമോഷൻ ടിക്കറ്റുകൾ എടുക്കാൻ അദ്ദേഹം ആരംഭിച്ചത്. ടോക്കിയോയിൽ ഒരു എന്റർടയിൻമെന്റ് കമ്പനി നടത്തുകയാണ് ഇദ്ദേഹം.

   ദുബായിൽ സ്വകാര്യ കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്യുന്ന മുപ്പത്തിയേഴുകാരനായ നൗഷാദ് തീയികണ്ടോത്ത് ഫൈനസ്റ്റ് സർപ്രൈസ് നേടിയവരിൽ ഉൾപ്പെടുന്നു. ഫെബ്രുവരി 22ന് വാങ്ങിയ 0779 എന്ന ടിക്കറ്റ് നമ്പറിനാണ് ഫൈനസ്റ്റ് സർപ്രൈസ് 445 അടിച്ചത്. BMW F 900 XR (Light White) മോട്ടോർ ബൈക്കാണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ കുറേ കാലമായി താൻ തന്റെ ഭാഗ്യം പരീക്ഷിച്ചു വരികയാണെന്നും ഒടുവിൽ അത് സഫലമായെന്നും നൗഷാദ് പറഞ്ഞു.
   Published by:Joys Joy
   First published:
   )}