നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • മലയാളിയെത്തേടി വീണ്ടും സൗഭാഗ്യം; അബുദാബി ബിഗ് ടിക്കറ്റിലൂടെ അടിച്ചത് 28 കോടി

  മലയാളിയെത്തേടി വീണ്ടും സൗഭാഗ്യം; അബുദാബി ബിഗ് ടിക്കറ്റിലൂടെ അടിച്ചത് 28 കോടി

  ഷാർജയിൽ ജോലി ചെയ്യുന്ന ഷോജിത്തിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നറുക്കെടുപ്പ് വേദിയിൽവെച്ച് അധികൃതർ ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായിരുന്നില്ല

  lottery-ticket

  lottery-ticket

  • News18
  • Last Updated :
  • Share this:
   അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെത്തേടി വീണ്ടും സൗഭാഗ്യം. കെ.എസ് ഷോജിത്ത് എന്നയാൾക്കാണ് വമ്പൻ ലോട്ടറിയടിച്ചത്. 28 കോടി രൂപ(ഒന്നര കോടി ദിർഹം) ആണ് ഷോജിത്തിന് അടിച്ചത്. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ ഷോജിത്ത് എടുത്ത 030510 എന്ന നമ്പരിനെയാണ് ഭാഗ്യം തുണച്ചത്. ഏപ്രിൽ ഒന്നിനാണ് ഷോജിത്ത് ടിക്കറ്റെടുത്തത്.

   ഷാർജയിൽ ജോലി ചെയ്യുന്ന ഷോജിത്തിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നറുക്കെടുപ്പ് വേദിയിൽവെച്ച് അധികൃതർ ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായിരുന്നില്ല. ഷോജിത്ത് താമസിക്കുന്ന സ്ഥലത്ത് പോയി കണ്ടെത്തുമെന്ന് നറുക്കെടുപ്പ് നടത്തിയ റിച്ചാർഡ് പറയുന്നു. ഷോജിത്ത് ഉൾപ്പടെ എട്ട് ഇന്ത്യക്കാർക്കും ഒരു പാക് പൌരനുമാണ് ഇത്തവണ സമ്മാനങ്ങൾ ലഭിച്ചത്.

   സൂസമ്മ വെളുത്തേടത്ത് പറമ്പില്‍ ജോണ്‍ (100,000 ദിര്‍ഹം), ബിന്ദു ലാലി (90,000 ദിര്‍ഹം), റോഷിമ വിനോദ് കുമാര്‍ (70,000 ദിര്‍ഹം), നെല്ലിശേരി വറീത് ജോയ് (50,000 ദിര്‍ഹം) ദിര്‍ഷാദ് റഹീം (30,000 ദിര്‍ഹം), ഹരീഷ് കുഞ്ഞിത്താന്‍ മാളിയേക്കല്‍ ഉമ്മര്‍ (20,000 ദിര്‍ഹം), മിറാഷ് മൂക്കോലിയില്‍ (10,000 ദിര്‍ഹം), റിജോ ജോസഫ് (10,000 ദിര്‍ഹം) എന്നിവരാണ് മറ്റ് സമ്മാനങ്ങള്‍ ലഭിച്ച ഇന്ത്യക്കാര്‍.
   First published: