നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • വർഗ്ഗീയ വിഷം പരത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ: യുഎഇയിൽ ഒരു ഇന്ത്യക്കാരന് കൂടി ജോലി നഷ്ടമായി

  വർഗ്ഗീയ വിഷം പരത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ: യുഎഇയിൽ ഒരു ഇന്ത്യക്കാരന് കൂടി ജോലി നഷ്ടമായി

  ഇന്ത്യയിലെ മുസ്ലീങ്ങളെ കൊറോണ വൈറസ് വ്യാപകരെന്നാണ് ഇയാൾ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിച്ചത്. ഇതിന് പുറമെ ഡൽഹിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ കലാപം ദൈവിക നീതിയാണെന്നും പറഞ്ഞിരുന്നു

  facebook

  facebook

  • Share this:
   റാസൽഖൈമ: വർഗ്ഗീയ വിദ്വേഷവും ഇസ്ലാമോഫോബിയയും പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ യുഎഇയിൽ ഒരു ഇന്ത്യക്കാരന് കൂടി ജോലി നഷ്ടമായി. റാസൽഖൈമയിലെ ഒരു മൈനിംഗ് സ്ഥാപനത്തിലെ തൊഴിലാളിയായ ബ്രജ് കിഷോര്‍ ഗുപ്ത എന്നയാളെയാണ് നോട്ടീസ് പോലും നൽകാതെ പിരിച്ചു വിട്ടത്.

   ഇന്ത്യയിലെ മുസ്ലീങ്ങളെ കൊറോണ വൈറസ് വ്യാപകരെന്നാണ് ഇയാൾ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിച്ചത്. ഇതിന് പുറമെ ഡൽഹിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ കലാപം ദൈവിക നീതിയാണെന്നും പറഞ്ഞിരുന്നു. ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യമിട്ട് നടന്ന കലാപങ്ങളിൽ അൻപതോളം പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിനെ ദൈവിക നീതിയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കിഷോർ കുറിച്ചിരുന്നു.

   ബിഹാർ സ്വദേശിയായ ഗുപ്ത, സ്റ്റെവിൻ റോക്ക് എന്ന മൈനിംഗ് കമ്പനി ജീവനക്കാരനായിരുന്നു. 'ഞങ്ങളുടെ തൊഴിലാളി ഉൾപ്പെട്ട ഒറ്റപ്പെട്ട സംഭവം അന്വേഷിച്ചു.. നോട്ടീസ് പോലും നൽകാതെ അടിയന്തിരമായി പിരിച്ചു വിടുക എന്ന നടപടിയാണ് സ്വീകരിച്ചത്... ' എന്നാണ് കമ്പനി പ്രതിനിധി ഗൾഫ് ന്യൂസിനോട് പ്രതികരിച്ചത്.
   You may also like:മോദിയാണ് താരം; ട്രംപും പുടിനുമല്ല: കോവിഡ് പ്രതിസന്ധി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനപ്രീതി വർധിപ്പിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് [NEWS]കോളജിലെ തറ തുടച്ച് ആറുവയസുകാരി; കാഴ്ചക്കാരനായി പൊലീസ്: വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവ് ? [NEWS]COVID 19 | മരുന്ന് പരീക്ഷണം ആദ്യഘട്ടം വിജയകരം; അവകാശവാദവുമായി അമേരിക്കൻ കമ്പനി [NEWS]
   'സമത്വവും സഹിഷ്ണുണതയും പ്രോത്സാഹിപ്പിക്കുന്ന വംശീയതയെയും വിവേചനത്തെയും ശക്തമായി എതിര്‍ക്കുന്ന യുഎഇ സർക്കാരിന്‍റെ നയങ്ങളാണ് ഞങ്ങളുടെ കമ്പനി പിന്തുടരുന്നത്.. ഇതിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ ഉടനടി പുറത്താക്കലുണ്ടാകുമെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ മതമോ വംശീയപരമാ പശ്ചാത്തലമോ നോക്കാതെ എല്ലാവർക്കും ഈ സന്ദേശം അയച്ചിട്ടുണ്ടെന്നും കമ്പനി പ്രതിനിധി വ്യക്തമാക്കി.

   തബ്ലീഗി സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിൽ മുസ്ലീം സമുദായത്തെ ലക്ഷ്യം വച്ച് രൂക്ഷമായ സൈബർ ആക്രമണം ഉയര്‍ന്നിരുന്നു. പ്രവാസികളും വർഗ്ഗീയ വിദ്വേഷവും ഇസ്ലാമോഫോബിയയും വളർത്തുന്ന പോസ്റ്റുകളുമായെത്തിയതോടെ യുഎഇ രാജകുടുംബാംഗം അടക്കം രൂക്ഷവിമർശനവുമായെത്തിയിരുന്നു. വിവേചനം നമ്മുടെ ധാര്‍മ്മിക മൂല്യങ്ങൾക്ക് എതിരാണെന്നും ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡറും പ്രവാസികളോട് അഭ്യർഥിച്ചിരുന്നു. എന്നിട്ടും സൈബർ ആക്രമണം തുടരുന്നുവെന്നാണ് നിലവിലെ പിരിച്ചുവിടൽ സൂചിപ്പിക്കുന്നത്. സമാനമായ സംഭവത്തിൽ നേരത്തെയും ചില ഇന്ത്യക്കാർക്ക് ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്ടമായിരുന്നു.

   Published by:Asha Sulfiker
   First published:
   )}