• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പതിനഞ്ച് വെബ്സൈറ്റുകൾ ഹാക്ക് ചെയ്തു: ദുബായിൽ ഇന്ത്യക്കാരന് മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ

ദുബായിൽ ഇന്ത്യക്കാരന് മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ. വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത ശേഷം ഭീഷണി പുറപ്പെടുവിക്കുകയായിരുന്നു.

news18
Updated: April 16, 2019, 6:50 PM IST
പതിനഞ്ച് വെബ്സൈറ്റുകൾ ഹാക്ക് ചെയ്തു: ദുബായിൽ ഇന്ത്യക്കാരന് മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ
mews18
news18
Updated: April 16, 2019, 6:50 PM IST
ദുബായ്: പതിനഞ്ച് വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത കുറ്റത്തിന് ദുബായിൽ ഇന്ത്യക്കാരന് മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ. വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത ശേഷം ഭീഷണി പുറപ്പെടുവിക്കുകയായിരുന്നു. ഗൾഫ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

also read: വഴിയൊരുക്കി കേരളം; ആ കുഞ്ഞുഹൃദയം അമൃതയിലെത്തി

തിങ്കളാഴ്ചയാണ് കേസിന്റെ വിചാരണ നടന്നത്. മൂന്നു മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ ഉടൻ തന്നെ നാടുകടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഒരു മാധ്യമ സ്ഥാപനത്തിലെ കമ്പ്യൂട്ടർ പ്രോഗ്രാമറാണ് 33കാരനായ പ്രതി. ക്ലൈന്റ് വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതിനെ തുടർന്ന് 4000 ദിർഹം ഇയാളുടെ ശമ്പളത്തിൽ നിന്ന് പിടിക്കുകയും പിന്നീട് ഇയാൾ സ്ഥാപനത്തിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു.

തന്റെ ശമ്പളത്തിൽ നിന്ന് പിടിച്ച 4000 ദിർഹം തിരികെ തന്നില്ലെങ്കിൽ വെബ്സൈറ്റ് ഹാക്ക് ചെയ്യുമെന്ന് കമ്പനിയിലെ മറ്റൊരു പ്രോഗ്രാമറെ ഇയാൾ വാട്സ്ആപ്പിലൂടെ അറിയിച്ചിരുന്നു. പ്രൊബേഷൻ പിരീഡിന് മുമ്പ് രാജിവെച്ചാൽ പിടിച്ച 4000 ദിർഹം തിരികെ നല്‍കാമെന്ന് കമ്പനി ഉടമ ഇയാളെ അറിയിച്ചിരുന്നു.

പരിശോധനയിൽ ഇയാളുടെ ലാപ്ടോപ്പിൽ നിന്ന് തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം കുറ്റങ്ങൾ പ്രതി നിഷേധിച്ചിട്ടുണ്ട്.

First published: April 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...