കോവിഡ് 19 ചികിത്സയില്‍ പിന്തുണയേകാൻ ഇന്ത്യ മെഡിക്കല്‍ സംഘത്തെ യുഎഇയിലേക്ക് അയക്കുന്നു. 88 വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘമാണ് ഇന്ത്യയില്‍ നിന്നും യുഎഇയിലെത്തുക. ഡല്‍ഹിയിലെ യുഎഇ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം നേരത്തേ യുഎഇ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയില്‍ അവധിക്കെത്തിയ യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും എത്രയും പെട്ടെന്ന് തിരികെ എത്തിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും യു എഇയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് യുഎഇയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യ മെഡിക്കല്‍ സംഘത്തെ അയക്കുന്നതെന്ന് ഡല്‍ഹിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് യു എ ഇയില്‍ നിന്നും ഏഴു ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചതായും എംബസി ട്വീറ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.