അപ്പാർട്മെന്‍റിനുള്ളിൽ മദ്യ നിർമ്മാണം: ബഹ്റൈനിൽ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ

മദ്യ നിർമ്മാണത്തിനുപയോഗിച്ച സാധനങ്ങളൊക്കെ കണ്ടു കെട്ടിയ പൊലീസ് അറസ്റ്റ് ചെയ്തവരെ തുടർനടപടിക്കായി പ്രോസിക്യൂഷന് കൈമാറി.

News18 Malayalam | news18
Updated: March 22, 2020, 10:09 AM IST
അപ്പാർട്മെന്‍റിനുള്ളിൽ മദ്യ നിർമ്മാണം: ബഹ്റൈനിൽ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: March 22, 2020, 10:09 AM IST
  • Share this:
മനാമ: അപ്പാർട്മെന്‍റ് കേന്ദ്രീകരിച്ച് മദ്യനിർമ്മാണവും വിൽപ്പനയും നടത്തി വരികയായിരുന്ന രണ്ട് ഇന്ത്യക്കാരെ ബഹ്റൈന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് റിഫ ഇൻഡസ്ട്രിയല്‍ ഏരിയയിലെ ഒരു ഫ്ലാറ്റിനുള്ളിലായിരുന്നു മദ്യ നിര്‍മ്മാണവും വില്‍പ്പനയും നടന്നു വന്നിരുന്നത്. ഒരു മുറിയും ടോയ്ലറ്റുമായിരുന്നു നിര്‍മ്മാണ മേഖല.

ഏതോ തർക്ക പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസ് സംശയം തോന്നി നടത്തിയ തെരച്ചിലിലാണ് മദ്യനിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. സ്റ്റവും പ്രഷര്‍ കുക്കറുകളുമൊക്കെ സജ്ജീകരിച്ചായിരുന്നു മദ്യ നിര്‍മ്മാണം. ഇവിടെ നിന്ന് ഗ്യാസ് സിലിണ്ടറുകളും മദ്യം നിറച്ച വലിയ പാത്രങ്ങളും കമ്മ്യൂണിറ്റി പൊലീസ് കണ്ടെടുത്തു.

സാധനങ്ങളൊക്കെ കണ്ടു കെട്ടിയ പൊലീസ് അറസ്റ്റ് ചെയ്തവരെ തുടർനടപടിക്കായി പ്രോസിക്യൂഷന് കൈമാറി.
You may also like:'COVID 19 | ആവശ്യമെങ്കിൽ 144 പ്രയോഗിക്കാൻ അനുമതി; കർശന നിയന്ത്രണങ്ങളുമായി സർക്കാർ [NEWS]പ്രധാനമന്ത്രിയെ പിന്തുണച്ചുള്ള രജനീകാന്തിന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു [NEWS]COVID 19 Live Updates | കോവിഡിനെതിരെ ജനകീയ പ്രതിരോധം; ജനതാ കർഫ്യൂ ആരംഭിച്ചു
[NEWS]


 
First published: March 22, 2020, 10:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading