ദുബായിൽ സ്റ്റേജ് ഷോയ്ക്കിടെ കൊമേഡിയൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു; അഭിനയമെന്ന് തെറ്റിദ്ധരിച്ച് കാണികൾ

ഇന്ത്യൻ വംശജനായ മഞ്ജുനാഥ് നായിഡുവാണ് വേദിയിൽ കുഴഞ്ഞുവീണത്

news18
Updated: July 21, 2019, 6:44 PM IST
ദുബായിൽ സ്റ്റേജ് ഷോയ്ക്കിടെ കൊമേഡിയൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു; അഭിനയമെന്ന് തെറ്റിദ്ധരിച്ച് കാണികൾ
മഞ്ജുനാഥ് നായിഡു
  • News18
  • Last Updated: July 21, 2019, 6:44 PM IST
  • Share this:
ദുബായ്: സ്റ്റേജ് ഷോയ്ക്കിടെ സ്റ്റാന്റപ്പ് കൊമേഡിയന്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ത്യന്‍ വംശജനായ മഞ്ജുനാഥ് നായിഡു (36) ആണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ഷോയ്ക്കിടെ തളര്‍ച്ച തോന്നിയ മഞ്ജുനാഥ് വേദിയിലിട്ടിരുന്ന ഒരു ബെഞ്ചില്‍ ആദ്യം ഇരുന്നു. പിന്നീട് നിലത്തേക്ക് വീഴുകയും ചെയ്തു. ആളുകളെ ചിരിപ്പിക്കാനായി തമാശ കാണിക്കുകയാണെന്ന് കരുതി കാണികള്‍ ആദ്യമത് കാര്യമാക്കിയില്ല. പിന്നീട് സംഗതി അഭിനയമല്ലെന്ന് മനസ്സിലാക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അബുദാബിയില്‍ ജനിച്ച മഞ്ജുനാഥ് പിന്നീട് ദുബായിലേക്ക് മാറുകയായിരുന്നു. മാതാപിതാക്കള്‍ നേരത്തേ തന്നെ മരിച്ചു. ഒരു സഹോദരന്‍ മാത്രമാണുള്ളത്. കുടുംബത്തെക്കുറിച്ചും പിതാവിനെയും കുറിച്ച് സംസാരിക്കുകയായിരുന്നു വേദിയില്‍ മഞ്ജുനാഥ്. വിഷാദത്തെ അതിജീവിച്ച കഥ തമാശരൂപേണ കാണികളോട് മഞ്ജുനാഥ് പറയുകയായിരുന്നു. കഥ പറഞ്ഞു തുടങ്ങി ഒരു നിമിഷത്തിനുള്ളില്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്ത് മിഖ്ദാദ് ദോഹത് വാലയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് പറയുന്നു.

First published: July 21, 2019, 4:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading