വിവാഹമോചനത്തിനായി നാട്ടിലേക്ക് വരുന്നതിനിടെ ഉറങ്ങിപ്പോയി; വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യക്കാരൻ

വിവാഹമോചനം ഫയൽ ചെയ്യുന്നതിനാണ് നട്ടിലേക്ക് പോകാനിരുന്നതെന്നും അതിന്റെ സമ്മർദങ്ങളെ തുടർന്നാണ് ഉറങ്ങിപ്പോയതെന്നും അരുൺ

News18 Malayalam | news18-malayalam
Updated: March 24, 2020, 6:21 PM IST
വിവാഹമോചനത്തിനായി നാട്ടിലേക്ക് വരുന്നതിനിടെ ഉറങ്ങിപ്പോയി; വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യക്കാരൻ
പ്രതീകാത്മക ചിത്രം
  • Share this:
ദുബായ്: നാട്ടിലേക്ക് വരാൻ ദുബായ് വിമാനത്താവളത്തിൽ വിമാനം കാത്തിരിക്കുന്നതിനിടെ ഉറങ്ങിപ്പോയ ഇന്ത്യക്കാരൻ വിമാനത്താവളത്തിൽ കുടുങ്ങി. പുനെ സ്വദേശിയായ അരുൺ സിംഗാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ദുബായിലെ ബാങ്കിലാണ് അരുൺ ജോലി ചെയ്യുന്നത്.

മാർച്ച് 22ന് ദുബായിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനത്തിനായി സുരക്ഷാ പരിശോധനകളും ഇമിഗ്രേഷൻ പരിശോധനയും പൂർത്തിയാക്കിയ ശേഷം കാത്തിരിപ്പു കേന്ദ്രത്തിൽ പ്രവേശിച്ച അരുൺ അവിടെയിരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു.

ഉറങ്ങിപ്പോയതിനാൽ വിമാനത്തിൽ പ്രവേശിക്കുന്നതിനുള്ള അറിയിപ്പ് അരുൺ കേട്ടിരുന്നില്ല. അരുണിന് നാട്ടിലേക്ക് വരേണ്ടിയിരുന്ന വിമാനം ഇതിനിടയിൽ പോവുകയും ചെയ്തു- ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രതിരോധമെന്ന നിലയിൽ യുഎഇ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. റെസിഡൻസി വിസ ഉടമകൾക്കും പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങളെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ് അരുൺ.

യുഎഇയിൽ 198 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു.

വിവാഹമോചനം ഫയൽ ചെയ്യുന്നതിനാണ് നട്ടിലേക്ക് പോകാനിരുന്നതെന്നും അതിന്റെ സമ്മർദങ്ങളെ തുടർന്നാണ് ഉറങ്ങിപ്പോയതെന്നും അരുൺ പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ആദ്യം ഇമിഗ്രേഷൻ ഹാളിലേക്ക് കടക്കാൻ അനുവാദമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ജിസിസി (ഗൾഫ് കോ–ഓപ്പറേഷൻ കൗൺസിൽ) രാജ്യങ്ങളിലുള്ളവർക്ക് മാത്രമേ അങ്ങോട്ടേക്ക് പ്രവേശനമുള്ളൂ. ഞാൻ ഉറങ്ങിപ്പോയെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും  അവരോട് പറഞ്ഞു-അരുൺ പറഞ്ഞു.

You may also like:'കൊറോണയെ പ്രതിരോധിക്കാൻ സ്വയ ചികിത്സ നടത്തി ദമ്പതികൾ: ഭർത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ [PHOTO]"ഒരു സാഹചര്യത്തിലും കേരളത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകില്ല": മന്ത്രി പി തിലോത്തമൻ
[VIDEO]
മദ്യശാലകള്‍ തുറന്നിടാന്‍ പഞ്ചാബിനെ കൂട്ടുപിടിച്ചത് അപഹാസ്യം: ഉമ്മന്‍ ചാണ്ടി
[NEWS]


ഇന്ത്യൻ കോൺസുലേറ്റിൽ വിളിച്ചെങ്കിലും അവർക്ക് ഇക്കാര്യത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് പറയുന്നത്. ഇപ്പോൾ കുളിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ട്. ബുധനാഴ്ചയ്ക്ക് ശേഷം എല്ലാം അടയ്ക്കും. പിന്നെ എന്ത് ചെയ്യുമെന്ന് അറിയില്ല- അരുൺ പറഞ്ഞു.
First published: March 24, 2020, 6:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading