നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • കോവിഡ് പോസിറ്റീവായി ക്വറന്‍റീനിലിരിക്കെ ഇന്ത്യൻ അധ്യാപകർ ദുബായിൽ വിദ്യാർഥികൾക്ക് ക്ലാസെടുത്തു

    കോവിഡ് പോസിറ്റീവായി ക്വറന്‍റീനിലിരിക്കെ ഇന്ത്യൻ അധ്യാപകർ ദുബായിൽ വിദ്യാർഥികൾക്ക് ക്ലാസെടുത്തു

    ഗൾഫ് മോഡൽ സ്‌കൂളിലെ അധ്യാപകരായ മുഹമ്മദ് മൊഹ്‌സിൻ, ജോസ് കുമാർ എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ചശേഷവും വിദ്യാർഥികൾക്ക് ക്ലാസെടുത്തത്

    Class room

    Class room

    • Share this:
      ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരായ രണ്ടു അധ്യാപകർ ദുബായിൽ ക്വറന്‍റീനിൽ ഇരിക്കെ വിദ്യാർഥികൾക്ക് ക്ലാസെടുത്തു. ഗൾഫ് മോഡൽ സ്‌കൂളിലെ അധ്യാപകരായ മുഹമ്മദ് മൊഹ്‌സിൻ, ജോസ് കുമാർ എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ചശേഷവും വിദ്യാർഥികൾക്ക് ക്ലാസെടുത്തത്. ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ക്വറന്‍റീനിലിക്കെ വിദ്യാർഥികൾക്ക് ക്ലാസെടുക്കാൻ തയ്യാറായ നടപടി മാതൃകാപരമാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.

      ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) ക്വറന്‍റീൻ കേന്ദ്രത്തിൽ താമസിച്ചിരുന്ന കർണാടകയിൽ നിന്നുള്ള ഗണിത അദ്ധ്യാപകനാണ് മൊഹ്‌സിൻ. “വേനൽക്കാല ഇടവേളയ്ക്ക് ശേഷം സ്കൂളുകളിലേക്ക് മടങ്ങാനും സ്‌ക്രീനിംഗിന് വിധേയരാകാനും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്"- മൊഹ്സിൻ പറഞ്ഞു.

      “നിർബന്ധിത കൊറോണ വൈറസ് പരിശോധനയിൽ ഞാൻ രോഗബാധിതനാണെന്ന് കണ്ടെത്തി. എന്നെ ഉടനെ ഒരു നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി, പക്ഷേ ലാപ്‌ടോപ്പ് കൈവശം കരുതിയത് ഭാഗ്യമായി. അതുകൊണ്ട് എന്‍റെ വിദ്യാർഥകൾക്ക് ക്ലാസെടുക്കാൻ സാധിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ദുബായിൽ തിരിച്ചെത്തിയ ഉടനെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

      “എനിക്ക് എവിടെനിന്നാണ് രോഗം പിടിപെട്ടതെന്ന് അറിയില്ല. ഞാൻ സ്കൂളിൽ വിളിച്ച് എന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞു. അവധി എടുത്ത് കുറച്ച് സമയം വിശ്രമിക്കാൻ സ്കൂൾ അധികൃതർ എന്നോട് പറഞ്ഞു. പക്ഷെ ക്വറന്‍റീനിലിരിക്കെ ക്ലാസെടുക്കാമെന്ന് ഞാനാണ് പറഞ്ഞത്. ക്വറന്‍റീനിലിക്കുന്നതുകാരണം എന്‍റെ വിദ്യാർഥികൾ വിഷമിക്കേണ്ടതില്ലല്ലോ"- ദുബായിൽ കോവിഡ് സ്ഥിരീകരിച്ച അധ്യാപകനായ ജോസ് കുമാർ പറഞ്ഞു.
      Published by:Anuraj GR
      First published:
      )}