• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വനിതാ സുരക്ഷാ ഉദ്യോഗസ്ഥ രക്ഷയ്ക്കെത്തി; ദുബായ് വിമാനത്താവളത്തിൽ ഇന്ത്യക്കാരിക്ക് സുഖപ്രസവം

വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർ എന്തു ചെയ്യണമെന്നറിയാതെ കാഴ്ചക്കാരായി നിന്നപ്പോഴാണ് വനിത ഇൻസ്പെക്ടറായ ഹനാൻ ഹുസൈൻ മുഹമ്മദ് രക്ഷകയായി എത്തിയത്.

news18
Updated: April 20, 2019, 10:26 PM IST
വനിതാ സുരക്ഷാ ഉദ്യോഗസ്ഥ രക്ഷയ്ക്കെത്തി; ദുബായ് വിമാനത്താവളത്തിൽ ഇന്ത്യക്കാരിക്ക് സുഖപ്രസവം
Airline travelers wait to clear immigration control at the Dubai International Airport in the United Arab Emirates on August 25, 2016. (Photo by Robert Nickelsberg/Getty Images)
news18
Updated: April 20, 2019, 10:26 PM IST
ദുബായ്: വനിത ഇൻസ്പെക്ടറുടെ സഹായത്തോടെ ദുബായ് വിമാനത്താവളത്തിൽ ഇന്ത്യക്കാരി പ്രസവിച്ചു. ഖലീജ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയാണ് സംഭവം. വിമാനത്താവളത്തിലെ ടെർമിനൽ 2ൽ വച്ചാണ് യുവതിക്ക് പ്രസവ വേദന ഉണ്ടായത്.

also read: പ്രമുഖ മാധ്യമ പ്രവർത്തക വെടിയേറ്റ് മരിച്ചു; സംഭവം ഭീകരാക്രമണമെന്ന് പൊലീസ്

വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർ എന്തു ചെയ്യണമെന്നറിയാതെ കാഴ്ചക്കാരായി നിന്നപ്പോഴാണ് വനിത ഇൻസ്പെക്ടറായ ഹനാൻ ഹുസൈൻ മുഹമ്മദ് രക്ഷകയായി എത്തിയത്.

ഹനാൻ ഗർഭിണിയെ ഇൻസ്പെക്ഷൻ റൂമിലെത്തിച്ച് പ്രസവത്തിന് സൗകര്യമൊരുക്കി. ജനിച്ചയുടനെ കുഞ്ഞ് ശ്വസിക്കുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ സിപിആർ നൽകാനും ഹനാൻ മറന്നില്ല. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.

ദുബായ് പൊലീസിൻറെ എയർപോർട്ട് സുരക്ഷ വിഭാഗത്തിന്റെ മേധാവി ബ്രിഗേഡിയർ അലി അറ്റിക് ബിൻ ഹനാനെ ആദരിച്ചു. ഹനാന്റെ മനുഷ്യത്വ പരവും തൊഴിൽപരവുമായ സമീപനം അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ചതായി അദ്ദേഹം പറഞ്ഞു.

First published: April 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...