നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • അവിഹിതബന്ധത്തിനുശേഷം ആത്മഹത്യാശ്രമം; ഇന്ത്യക്കാരിക്ക് ദുബായിൽ തടവും പിഴയും

  അവിഹിതബന്ധത്തിനുശേഷം ആത്മഹത്യാശ്രമം; ഇന്ത്യക്കാരിക്ക് ദുബായിൽ തടവും പിഴയും

  യുവതിയുമായി ബന്ധമുണ്ടായിരുന്ന ഇന്ത്യക്കാരനായ യുവാവിനും കോടതി ഒരുമാസം തടവിന് ശിക്ഷിച്ചു

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ദുബായ്: അവിഹിതബന്ധത്തിൽ ഏർപ്പെട്ടശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്ത്യൻ സ്വദേശിനിയായ യുവതിക്ക് ദുബായിൽ രണ്ടുമാസം തടവും 2000 ദിർഹം പിഴയും വിധിച്ചു. യുവതിയുമായി ബന്ധമുണ്ടായിരുന്ന ഇന്ത്യക്കാരനായ യുവാവിനും കോടതി ഒരുമാസം തടവിന് ശിക്ഷിച്ചു. തടവിന് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

   കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യക്കാരനായ യുവാവുമായുള്ള ബന്ധം മുന്നോട്ടുപോകാനാകാത്ത ഘട്ടത്തിലായിരുന്നു ആത്മഹത്യാശ്രമം. യുവാവിന്‍റെ മാതാവ് ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. മകനുവേണ്ടി മറ്റ് വിവാഹാലോചനകൾക്ക് മാതാവ് തിടുക്കം കാട്ടുകയും ചെയ്തു. ഇതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ ആത്മഹത്യാശ്രമത്തെ തുടർന്ന് യുവതിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

   ഭാര്യയുടെ വാട്സാപ്പിലേക്ക് അശ്ലീല ചിത്രങ്ങളയച്ചു; അബുദാബിയിൽ യുവാവിന് 46 ലക്ഷം രൂപ പിഴ

   2017ലാണ് ഇന്ത്യക്കാരായ യുവതിയും യുവാവും തമ്മിൽ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. എന്നാൽ യുവാവിന്‍റെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ഇതിനിടയിൽ യുവാവിന് വേണ്ടി വിവാഹാലോചനകൾ നോക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തം വാർന്നനിലയിൽ അവശയായ യുവതിയെ ദുബായിലെ മെട്രോ സ്റ്റേഷന് സമീപം കണ്ടെത്തുകയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

   പരിശോധനയ്ക്കെത്തിയപ്പോള്‍ മസാജിങ് സെന്ററിലെ ജീവനക്കാരിയെ പീഡിപ്പിച്ചു; ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

   കേസ് കോടതിയിൽ എത്തിയതോടെ യുവാവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട വിവരം യുവതി വെളിപ്പെടുത്തി. യുവതിയുടെ വീട്ടിൽവെച്ചും അൽ ഗുസൈസിലെ ഹോട്ടലിൽവെച്ചുമാണ് യുവാവുമായി ബന്ധപ്പെട്ടത്. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദ്ധാനം ചെയ്ത യുവാവ്, സ്വർണ നെക്ലേസ് സമ്മാനിച്ചതായും യുവതി കോടതിയിൽ പറഞ്ഞു. എന്നാൽ യുവാവിന് മറ്റ് വിവാഹാലോചനകൾ നടക്കുന്ന വിവരം അറിഞ്ഞപ്പോൾ അവരെ ഭയപ്പെടുത്താൻവേണ്ടിയാണ് ആത്മഹത്യാശ്രമം നടത്തിയതെന്നും യുവതി സമ്മതിച്ചു.
   First published: