നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • യെമൻ സ്വദേശിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; മലയാളി നഴ്സ് നിമിഷ പ്രിയയുടെ വ‌ധശിക്ഷയ്ക്ക് സ്റ്റേ

  യെമൻ സ്വദേശിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; മലയാളി നഴ്സ് നിമിഷ പ്രിയയുടെ വ‌ധശിക്ഷയ്ക്ക് സ്റ്റേ

  വധശിക്ഷ സ്റ്റേ ചെയ്തുവെന്നും ശിക്ഷ നടപ്പാക്കൽ വൈകുമെന്നുമുള്ള കാര്യം നിമിഷയുടെ അഭിഭാഷകന്‍ കെ.എൽ.ബാലചന്ദ്രനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  News18 malayalam

  News18 malayalam

  • Share this:
   സ്വദേശിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. ശിക്ഷ നീട്ടിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി  നൽകിയ അപ്പീൽ സ്വീകരിച്ചു കൊണ്ടാണ് വധശിക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള ഇടക്കാല ഉത്തരവ് അപ്പീൽ കോടതി പുറപ്പെടുവിച്ചത്. എന്നാൽ എത്രകാലത്തേക്കാണ് സ്റ്റേ എന്നകാര്യത്തിൽ വ്യക്തതയില്ല.വധശിക്ഷ സ്റ്റേ ചെയ്തുവെന്നും ശിക്ഷ നടപ്പാക്കൽ വൈകുമെന്നുമുള്ള കാര്യം നിമിഷയുടെ അഭിഭാഷകന്‍ കെ.എൽ.ബാലചന്ദ്രനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചായിരുന്നു നിമിഷ അപ്പീൽ സമർപ്പിച്ചത്. ഇത് സ്വീകരിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വധശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. ഭർത്താവായ യെമനി പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍.
   You may also like:Unlock 4.0 Guidelines| വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല; 100 പേരുള്ള പൊതുപരിപാടികള്‍ക്കും അനുമതി [NEWS]അമ്മയെയും സഹോദരനെയും കൗമാരക്കാരി വെടിവച്ചു കൊലപ്പെടുത്തി; വിഷാദ രോഗമെന്ന് സംശയം [NEWS] നിലവിളി കേട്ടില്ലെന്ന് നടിച്ചില്ല പവിത്രൻ; അജ്ഞാത വയര്‍ലസ് സന്ദേശം പിന്തുടര്‍ന്ന പൊലീസുകാരന്‍ രക്ഷിച്ചത് ആറ് ജീവനുകള്‍ [NEWS]

   2014ലായിരുന്നു സംഭവം. തലാല്‍ അബ്ദുമഹ്ദിയുടെ ജീവന്റെ വിലയായി 70 ലക്ഷം രൂപ നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയാതെ വന്നതോടെയാണ് രണ്ടാഴ്ച മുമ്പാണ് വധശിക്ഷ അപ്പീൽ കോടതി ശരിവച്ചത്. എന്നാൽ നിമിഷയെ കൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും കേസിൽ പരിഗണിക്കണമെന്നാന്ന് അപ്പീലിലൂടെ ഇവർ ആവശ്യപ്പെട്ടിരുന്നു.

   തനിക്ക് നിയമസഹായം ലഭ്യമാകുന്നില്ലെന്ന് മാധ്യമങ്ങളോട് നിമിഷ വെളിപ്പെടുത്തിയതോടെ നിയമസഹായവുമായി യെമനിലെ ഇന്ത്യൻ എംബസി രംഗത്തെത്തിയിരുന്നു. ജയിലിലെത്തി നിമിഷയെ കണ്ട എംബസി അധികൃതര്‍ അപ്പീല്‍ നല്‍കാനുള്ള കടലാസുകളില്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്തു.

   ഉന്നത ജുഡീഷ്യൽ കൗൺസിലിന് മുന്നില്‍ കേസ് വാദിക്കുന്നതിനായി യെമനി സ്വദേശിയായ അഭിഭാഷകനെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബാലചന്ദ്രൻ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ എഴുപത് ലക്ഷം രൂപ ബ്ലഡ് മണി നൽകി കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾക്കായി ഏഴംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിയിലെ രണ്ടംഗങ്ങൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരൊക്കെ ഈ കമ്മിറ്റിയിലുണ്ട്.

   പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്നാണ് നിമിഷപ്രിയയുടെ വാദം. .പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങൾക്ക് ഇരയായി രണ്ട് വർഷത്തോളം ഇത്തരത്തിൽ പീഡനങ്ങൾ സഹിച്ചു എന്നും ഇവർ ആരോപിച്ചിരുന്നു.
   Published by:Asha Sulfiker
   First published:
   )}