ഇമാമിന്റെ കൊലയാളിയെ അതേ സ്ഥലത്ത് വധശിക്ഷക്ക് വിധേയനാക്കി ഇറാൻ

ദക്ഷിണ നഗരമായ കസെറൗണിലാണ് സംഭവം

news18
Updated: August 28, 2019, 3:54 PM IST
ഇമാമിന്റെ കൊലയാളിയെ അതേ സ്ഥലത്ത് വധശിക്ഷക്ക് വിധേയനാക്കി ഇറാൻ
ദക്ഷിണ നഗരമായ കസെറൗണിലാണ് സംഭവം
  • News18
  • Last Updated: August 28, 2019, 3:54 PM IST
  • Share this:
ടെഹ്‌റാന്‍: ഇറാനിൽ ഇമാമിനെ കൊലപ്പെടുത്തിയ കൊലയാളിയെ അതേ സ്ഥലത്ത് പരസ്യമായി തൂക്കിക്കൊന്നു. ദക്ഷിണ നഗരമായ കസെറൗണിലാണ് സംഭവം. ഹാമിദ് റെസ ദെറക്ഷാന്‍ഡെയെയാണ് തൂക്കിക്കൊന്നതെന്ന് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മെയ് 29നാണ് ഇയാള്‍ ഇമാമിനെ കൊന്നത്.

വിശുദ്ധ റമസാന്‍ മാസത്തില്‍ ഒരാഘോഷ ചടങ്ങുകള്‍ക്ക് ശേഷം തിരികെ പോയ മുഹമ്മദ് ഖൊര്‍സാന്‍ഡിനെയാണ് കൊല്ലപ്പെട്ടത്. ഫാര്‍സ് പ്രവിശ്യയുടെ തലസ്ഥാനമായ കസെറൗണിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് 2007 മുതല്‍ നേതൃത്വം നല്‍കിയിരുന്നത് ഇദ്ദേഹമായിരുന്നു. അറസ്റ്റ് ചെയ്യതിന് ശേഷം ദെറക്ഷാന്‍ഡെ കുറ്റസമ്മതം നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു കൊലയെന്നും അയാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ തയാറാകാതിരുന്നതോടെ ഇയാള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന നിലപാട് പുരോഹിതന്റെ കുടുംബാംഗങ്ങള്‍ കൈക്കൊണ്ടു. സുപ്രീം കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.


ഇറാന്‍ നിയമപ്രകാരം ബ്ലഡ് മണി സ്വീകരിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിയെ വിട്ടയക്കാം. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് വളരെ വേഗത്തില്‍ തന്നെ തീര്‍പ്പാക്കാനായെന്ന് ചീഫ് ജസ്റ്റിസ് കസീം മൗസവി ചൂണ്ടിക്കാട്ടി.വെള്ളിയാഴ്ച പ്രാര്‍ത്ഥനകളിലെ ഇമാമുമാരെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനിയാണ് നിയമിക്കുന്നത്.

First published: August 28, 2019, 3:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading