നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • സൗദി അറേബ്യയ്ക്കു മുകളിലൂടെ ഈ വിമാനം പറന്നത് ചരിത്രമായതെങ്ങിനെ?

  സൗദി അറേബ്യയ്ക്കു മുകളിലൂടെ ഈ വിമാനം പറന്നത് ചരിത്രമായതെങ്ങിനെ?

  ഉന്നത ഇസ്രയേലി, യുഎസ് പ്രതിനിധികളെ വഹിച്ചുകൊണ്ടുള്ള എൽ അൽ ഫ്ലൈറ്റ് എൽവൈ 971 എന്ന വിമാനമാണ് സൗദി അറേബ്യയ്ക്ക് മുകളിലൂടെപറന്ന് അബുദാബിയിലെ ലക്ഷ്യസ്ഥാനത്ത് എത്തിയത്.

  flight

  flight

  • Share this:
   ചരിത്രത്തിലാദ്യമായി ഒരു ഇസ്രയേലി വിമാനത്തിന് രാജ്യത്തിന്റെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകി സൗദി അറേബ്യ. ഇസ്രയേലും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള യാത്രാ വിമാനം സൗദി അറേബ്യൻ വ്യോമാതിർത്തിയിലൂടെ പറന്നു. ഇരു രാജ്യങ്ങളും തമ്മിൽ പ്രഖ്യാപിച്ച സമാധാന കരാറിനു പിന്നാലെയാണ് ഇത്തരമൊരു നീക്കം.

   ഉന്നത ഇസ്രയേലി, യുഎസ് പ്രതിനിധികളെ വഹിച്ചുകൊണ്ടുള്ള എൽ അൽ ഫ്ലൈറ്റ് എൽവൈ 971 എന്ന വിമാനമാണ് സൗദി അറേബ്യയ്ക്ക് മുകളിലൂടെപറന്ന് അബുദാബിയിലെ ലക്ഷ്യസ്ഥാനത്ത് എത്തിയത്.

   യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവ് ജേർഡ് കുഷ്നർ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയൻ, ഇസ്രയേലിന്റെ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ മെയർ ബെൻ-ഷബ്ബത്ത് എന്നിവരും വിമാനത്തിലുണ്ടായിരുന്നു.

   ഞായറാഴ്ച ഇസ്രായേലിന്റെ അഭ്യർഥന റിയാദ് അംഗീകരിച്ചതോടെയാണ് ചരിത്രത്തിലാദ്യമായി ഒരു ഇസ്രായേൽ കൊമേർഷ്യല്‍ വിമാനം സൗദി വ്യോമാതിർത്തിയിലൂടെ പറന്നത്. ഇംഗ്ലീഷ്, ഹീബ്രു, അറബിക് ഭാഷകളിൽ "സമാധാനം" എന്ന വാക്ക് വിമാനത്തിൽ എഴുതിയിട്ടുണ്ടായിരുന്നു.

   സൗദി വ്യോമാതിർത്തി കടക്കുന്നതിലൂടെ, ഇസ്രയേലിന്റെ ബോയിംഗ് 737-900 ജെറ്റിന് യുഎഇയിലെത്താനുള്ള ഫ്ലൈറ്റ് സമയത്തിൽ ഏകദേശം നാല് മണിക്കൂർ കുറയ്ക്കാൻ കഴിഞ്ഞു. ടെൽ അവീവിൽ നിന്ന് പറന്നുയർന്ന് ഏകദേശം 1.5 മണിക്കൂർ കഴിഞ്ഞപ്പോൾ വിമാനം റിയാദിന് മുകളിലെത്തി.   ഈജിപ്തിനും ജോർദാനും ശേഷം ഇസ്രയേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കാൻ സമ്മതിക്കുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് യുഎഇ. പരസ്പര വാണിജ്യ, സുരക്ഷാ താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ബന്ധങ്ങളും ഇറാനുമായുള്ള ശത്രുതയുമായി മറ്റ് ഗൾഫ് അറബ് രാജ്യങ്ങളും ഉടൻ തന്നെ ഇത് പിന്തുടരുമെന്ന് ഇസ്രായേലി, അമേരിക്കൻ ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചു.
   Published by:Gowthamy GG
   First published:
   )}