HOME /NEWS /Gulf / ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ കമ്പനി യുഎഇ- ഇസ്രായേൽ കൺസോർഷ്യത്തിന്; വാങ്ങിയത് ഒരു ഡോളറിന്

ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ കമ്പനി യുഎഇ- ഇസ്രായേൽ കൺസോർഷ്യത്തിന്; വാങ്ങിയത് ഒരു ഡോളറിന്

ബി.ആർ ഷെട്ടി

ബി.ആർ ഷെട്ടി

ഏറ്റെടുക്കൽ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് മലയാളികളടക്കമുള്ള ജീവനക്കാർ

  • Share this:

    ദുബായ്: സാമ്പത്തിക കുരുക്കിലായ യുഎഇ എക്സ്ചേഞ്ചിന്റെ മാതൃകമ്പനി ഫിനാബ്ലറിനെ യുഎഇ-ഇസ്രയേൽ കൺസോർഷ്യം വാങ്ങി. വെറും ഒരു ഡോളറിനാണ് കമ്പനി വിൽക്കുന്നത്. ഇന്ത്യൻ പ്രവാസി വ്യവസായിയായ ബി.ആർ. ഷെട്ടി സ്ഥാപിച്ച കമ്പനിക്ക് 7000 കോടി രൂപയോളം കടബാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

    ഇസ്രായേൽ കമ്പനി പ്രിസം അഡ്വാൻസ്‍ഡ് സൊല്യൂഷൻസും അബുദാബിയിലെ റോയൽ സ്ട്രാറ്റജിക് പാർട്ണേഴ്‍സും ചേർന്നുള്ള കൺസോർഷ്യം യുഎഇ എക്സ്ചേഞ്ചിനും ഫിനാബ്ലറിനുമുള്ള പ്രവർത്തന മൂലധനം നൽകും. കഴിഞ്ഞ ഡിസംബറിൽ 1.5 ബില്യൺ പൗണ്ട് (2 ബില്യൺ ഡോളർ) വിപണി മൂല്യമുണ്ടായിരുന്ന ബിസിനസ് തകർന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു വിൽപ്പന നടത്തുന്നത്.

    പേയ്‌മെന്റുകൾക്കും വിദേശനാണയ വിനിമയങ്ങൾക്കുമുള്ള പ്ലാറ്റ്ഫോമായ ഫിനാബ്ലർ, പ്രിസം ഗ്രൂപ്പ് ഓഫ് ഇസ്രായേലിന്റെ കീഴിലുള്ള ഗ്ലോബൽ ഫിൻടെക് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗുമായി കരാറിൽ ഏർപ്പെട്ടതായി പ്രഖ്യാപിച്ചു. കമ്പനിയിൽ വൻ അഴിച്ചുപണിയും ഉണ്ടാകും. മലയാളികളടക്കം ആയിരങ്ങൾ യുഎഇ എക്സ്ചേഞ്ചിലും അനുബന്ധ കമ്പനികളിലുമായി ജോലി ചെയ്തിരുന്നു. ഏറ്റെടുക്കൽ തങ്ങൾക്കും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണിവർ. 100 കോടി ഡോളറിന്റെ വായ്‍പ ഫിനാബ്ലർ, കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് മറച്ചുവച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രതിസന്ധി.

    ALSO READ:സി.എം. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മിൽ പൊരുത്തക്കേട്; കൂടുതൽ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്[NEWS]തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഒടുവിലത്തെ കണക്ക് എൽഡിഎഫ് 10,114 വാർഡുകൾ; യുഡിഎഫ് 8,022; എൻഡിഎ1,600

    [NEWS]ഋശ്യശൃംഗന്റെയും വൈശാലിയുടെയും വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്

    [NEWS]

    ഈ വർഷം ആദ്യം ഇരുരാജ്യങ്ങളും കരാർ ഒപ്പിട്ടതിനുശേഷം യുഎഇയും ഇസ്രയേൽ കമ്പനികളും തമ്മിലുള്ള ആദ്യത്തെ വാണിജ്യ ഇടപാടുകളിൽ ഒന്നാണ് ഈ കരാർ. അതിനുശേഷം, ബാങ്കിംഗ് മുതൽ മൊബൈൽ ഫോൺ സേവനങ്ങൾ വരെയുള്ള കരാറുകൾ ഒപ്പു വച്ചിരുന്നു. എന്‍എംസി ഹെല്‍ത്ത്, യുഎഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ യുഎഇ സെന്‍ട്രല്‍ ബാങ്ക് മരവിപ്പിച്ചിരുന്നു. ഫിനാബ്ലറിന്റെ റജിസ്ട്രേഷനും റദ്ദാക്കി. ഫെബ്രുവരിയിൽ ഷെട്ടി ഇന്ത്യയിലേക്ക് മടങ്ങി.

    First published:

    Tags: B.R. Shetty, Israel, Uae, UAE-Israel diplomatic ties