നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • തമാശയ്ക്ക് എയർ കംപ്രസർ ചെവിയിലേക്ക് പ്രയോഗിച്ചു; സുഹൃത്ത് കോമയിലായി; തമാശ കളിച്ച യുവാവ് ജയിലിലും

  തമാശയ്ക്ക് എയർ കംപ്രസർ ചെവിയിലേക്ക് പ്രയോഗിച്ചു; സുഹൃത്ത് കോമയിലായി; തമാശ കളിച്ച യുവാവ് ജയിലിലും

  കാർ വൃത്തിയാക്കുന്നതുപോലെ ചെവി വൃത്തിയാക്കിത്തരാം എന്നു പറഞ്ഞുകൊണ്ടാണ് സുഹൃത്തിനുനേരെ എയർകംപ്രസർ ഗൺ പ്രയോഗിച്ചത്

  News18 Malayalam

  News18 Malayalam

  • Share this:
   ദുബായ്: കാർ വാഷ് സ്ഥാപനത്തിലെ എയർ കംപ്രസർ ഗൺ തമാശയ്ക്ക് ഉപയോഗിച്ചതിന്‍റെ ദുരവസ്ഥ അനുഭവിക്കുകയാണ് ഒരു യുവാവ്. ദുബായിലാണ് സംഭവം. ബന്ധുക്കളായ രണ്ടുപേരും മറ്റൊരു സുഹൃത്തുമാണ് എയർ കംപ്രസർ തമാശയ്ക്ക് പരസ്പരം ഉപയോഗിച്ചത്. എയർ കംപ്രസർ ചെവിയിലേക്ക് പ്രയോഗിച്ചതിനെത്തുടർന്ന് ഒരു യുവാവ് കോമയിലാകുകയും, സ്ഥിരമായ അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. ചെവിയിലേക്ക് എയർ കംപ്രസർ ഉപയോഗിച്ച് സുഹൃത്തിനെ അപകടത്തിലാക്കിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

   കാർ വൃത്തിയാക്കുന്നതുപോലെ ചെവി വൃത്തിയാക്കിത്തരാം എന്നു പറഞ്ഞുകൊണ്ടാണ് സുഹൃത്തിനുനേരെ എയർകംപ്രസർ ഗൺ പ്രയോഗിച്ചത്. അങ്ങനെ ചെയ്യരുതെന്ന് യുവാവ് അപേക്ഷിച്ചെങ്കിലും പ്രതി ചെവിക്കൊണ്ടില്ലെന്ന് ദുബായ് പൊലീസ് പറയുന്നു. പ്രതിക്കൊപ്പം അയാളുടെ രണ്ടു ബന്ധുക്കൾ കൂടിയുണ്ടായിരുന്നു. അവരും ഈ കൃത്യത്തെ പിന്തുണച്ചുവെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

   എയർ കംപ്രസർ പ്രയോഗിച്ചതോടെ യുവാവ് ബോധരഹിതനായി വീണു. ഉടൻ പ്രതികൾ തന്നെ ആംബുലൻസ് വിളിച്ചുവരുത്തി യുവാവിനെ ആംബലൻസിൽ എത്തിച്ചു. എന്നാൽ ചെവിയിലേക്കുള്ള മസ്തിഷ്ക്കത്തിലെ നാഡിക്ക് സാരമായ തകരാർ സംഭവിച്ചിരുന്നു. യുവാവ് കോമയിലാകുകയും ചെയ്തു. വിശദമായ പരിശോധനയിൽ യുവാവിന് കേൾവിശക്തി നഷ്ടമായതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

   തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. വിചാരണയ്ക്കൊടുവിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി തടവുശിക്ഷ വിധിക്കുകയായിരുന്നു. കൂടാതെ കേൾവിശക്തി നഷ്ടമായ യുവാവിന് പ്രതി നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
   Published by:Anuraj GR
   First published:
   )}