നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • അറബ് ലോകത്തേക്ക് മാൻ ബുക്കർ പ്രൈസ്; പുരസ്ക്കാരപ്രഭയിൽ യുവ എഴുത്തുകാരി

  അറബ് ലോകത്തേക്ക് മാൻ ബുക്കർ പ്രൈസ്; പുരസ്ക്കാരപ്രഭയിൽ യുവ എഴുത്തുകാരി

  Man Booker International Prize: അറബ് ലോകത്തേക്ക് മാൻ ബുക്കർ പ്രൈസ് പുരസ്ക്കാരം വരുന്നത് ഇതാദ്യമായാണ്. അറബി അധ്യാപിക കൂടിയായ എഴുത്തുകാരിക്ക് ഇത് അഭിമാന നിമിഷം,,,

  Jokha Alharthi

  Jokha Alharthi

  • News18
  • Last Updated :
  • Share this:
   Man Booker International Prize: ഈ വർഷത്തെ മാൻ ബുക്കർ അന്താരാഷ്ട്ര സാഹിത്യ പുരസ്ക്കാരം അറബ് ലോകത്തേക്ക്. ഒമാനി യുവ എഴുത്തുകാരി ജോഖ അൽ-ഹർത്തിയാണ് പുരസ്ക്കാരം നേടിയത്. സെലസ്റ്റ്യൽ ബോഡീസ് എന്ന നോവലിലൂടെയാണ് ജോഖ അൽ-ഹർത്തി ബുക്കർ സമ്മാനം നേടിയത്. അമേരിക്കക്കാരിയായ മാരിലിൻ ബൂത്തിന്‍റെ സഹായത്തോടെയാണ് ജോഖ, തന്‍റെ നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്. അതിനാൽ ജോഖയ്ക്കൊപ്പം മാരിലിൻ ബൂത്തും പുരസ്ക്കാരം പങ്കിടുന്നുണ്ട്. ഏകദേശം 63000 ഡോളറാണ് ഇരുവർക്കും സമ്മാനമായി ലഭിക്കുക.

   സാഹിത്യജീവിതത്തിലെ രണ്ടാമത്തെ നോവലിലൂടെയാണ് ജോഖ അൽ-ഹർത്തി പുരസ്ക്കാരം നേടിയത്. കൂടാതെ അറബ് ലോകത്ത് ബുക്കർ സമ്മാനം നേടുന്ന ആദ്യ എഴുത്തുകാരിയെന്ന നേട്ടവും അവർ സ്വന്തമാക്കി. മൂന്നു തലമുറകളിലൂടെ സഞ്ചരിക്കുന്ന ഒരു കുടുംബകഥയാണ് സെലസ്റ്റ്യൽ ബോഡീസ് എന്ന നോവൽ പറയുന്നത്.

   ഈ പുരസ്ക്കാരത്തിലൂടെ സമ്പന്നമായ അറബ് സംസ്ക്കാരത്തിന് പുതിയൊരു ജാലകം തുറന്നിടാനായതിൽ സന്തോഷവതിയാണെന്ന് ജോഖ അൽ-ഹർത്തി മാധ്യമങ്ങളോട് പറഞ്ഞു. ഈ നോവൽ എഴുതുന്നതിൽ ഒമാനിലെ ജീവിതവ്യവസ്ഥയാണ് ഏറെ സ്വാധീനം ചെലുത്തിയത്. എന്നാൽ ഈ നോവലിലെ പശ്ചാത്തലം ആഗോളതലത്തിലെ വായനക്കാർക്ക് മാനുഷിക മൂല്യങ്ങളുമായി ബന്ധപ്പെടുത്താനാകും. സ്നേഹവും സ്വാതന്ത്ര്യവുമാണ് ഈ നോവലിൽ എടുത്തുകാട്ടുന്നതെന്നും അവർ പറഞ്ഞു.

   ട്രോളൻമാരുടെ ശ്രദ്ധയ്ക്ക്: ഒരു സോഷ്യൽ മീഡിയ മാനേജരെ വേണം; 26ലക്ഷം ശമ്പളവും കൊട്ടാരത്തിൽനിന്നുള്ള ഉച്ചയൂണും!

   ഒമാനി സമൂഹത്തിലെ ജീവിതവ്യവസ്ഥയിലുള്ള പരിണാമമാണ് മൂന്നു സഹോദരിമാരുടെ ജീവിതത്തിലൂടെ നോവൽ പറയുന്നത്. അൽ അവാഫിയിലെ ഗ്രാമം പശ്ചാത്തലമാക്കിയുള്ള കഥയിൽ വളരെ പ്രാചീനമായ ജീവിതവ്യവസ്ഥയിലൂടെ കടന്നുപോയ ഒമാൻ എണ്ണസമൃദ്ധിയിലൂടെ അടിമുടി മാറുന്നത് വരച്ചുകാട്ടുന്നു. കോളോണിയൽ കാലഘട്ടത്തിനുശേഷമുള്ള ഈ മാറ്റം കുടുംബങ്ങളിലേക്ക് എങ്ങനെയാണ് കടന്നുവരുന്നതെന്ന് നോവലിലൂടെ ജോഖ കൃത്യമായി അടയാളപ്പെടുത്തുന്നു. ഇതിനോടകം നിരൂപകവൃത്തങ്ങൾക്കിടയിൽ ഏറെ പ്രശംസിക്കപ്പെട്ട നോവലാണിത്.

   എഡിൻബർഗ് സർവകലാശാലയിൽനിന്ന് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ജോഖ അൽ-ഹർത്തി, നിവലിൽ സുൽത്താൻ ഖ്വാബൂസ് സർവകലാശാലയിൽ അറബി സാഹിത്യ അധ്യാപികയാണ്. സെലഷ്യസ് ബോഡീസ് ഉൾപ്പടെ മൂന്നു നോവലുകളും ഒരു ചെറുകഥാസമാഹാരവും രണ്ടു ബാലസാഹിത്യകൃതികളും ഇവരുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമാനിൽനിന്ന് ഉൾപ്പടെ ചില പുരസ്ക്കാരങ്ങൾ ജോഖയ്ക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട്.

   സ്കോട്ട്ലൻഡിലെ ഡിംഗ് വാളിലുള്ള സാൻഡ് സ്റ്റോൺ പ്രസ് എന്ന ചെറുകിട പ്രസാധകരാണ് ജോഖയുടെ നോവൽ പ്രസിദ്ധീകരിച്ചത്. അവർക്കും ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് ബുക്കർ പ്രൈസ് കൊണ്ടുവന്നത്. നാല് ജീവനക്കാർ മാത്രമുള്ള സാൻഡ് സ്റ്റോൺ പ്രസ് വർഷം 20-25 പുസ്തകങ്ങൾ മാത്രമാണ് പ്രസിദ്ധീകരിക്കാറുള്ളത്.
   First published:
   )}