• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

900 ജ്യൂസ് പെട്ടികൾ മോഷ്ടിച്ചു; ദുബായിൽ രണ്ട് ഇന്ത്യക്കാർക്ക് തടവും നാടുകടത്തലും

കൂട്ടത്തിൽ പാക് സ്വദേശിയും

news18
Updated: April 16, 2019, 11:05 PM IST
900 ജ്യൂസ് പെട്ടികൾ മോഷ്ടിച്ചു; ദുബായിൽ രണ്ട് ഇന്ത്യക്കാർക്ക് തടവും നാടുകടത്തലും
പ്രതീകാത്മക ചിത്രം
news18
Updated: April 16, 2019, 11:05 PM IST
ദുബായ്: 900 ജ്യൂസ് പെട്ടികൾ മോഷ്ടിച്ച കേസിൽ രണ്ട് ഇന്ത്യക്കാർക്കും ഒരു പാകിസ്ഥാനി സ്വദേശിക്കും ആറുമാസം തടവും പിഴയും. പൊലീസ് അക്കാദമിയിലെ കാറ്ററിംഗ് കമ്പനിയില്‍ നിന്ന് ജ്യൂസ് പെട്ടികൾ കടത്തിയെന്നതാണ് ഇവർക്കെതിരായ കുറ്റം. മൂന്നുപേർക്കം കൂടി 28 ലക്ഷം രൂപയുടെ പിഴയും ദുബായ് കോടതി ചുമത്തി. ഇതിനി പുറമെ ഓരോരുത്തരും നാലര ലക്ഷം രൂപ വീതം പിഴയടക്കണമെന്നും ഉത്തരവിൽ പറയുന്നു. ശിക്ഷാകാലാവധി പൂർത്തിയായാലുടൻ മൂന്നുപേരെയും സ്വദേശത്തേക്ക് മടക്കി അയക്കും.

2017 ഏപ്രിലിനും 2018 മെയ് മാസത്തിനും ഇടയിൽ കമ്പനിയുടെ അൽ ബാർഷയിലെ ശാഖയിലാണ് മോഷണം നടന്നത്. നാലര ലക്ഷം രൂപ വിലമതിപ്പുള്ള ഭക്ഷ്യവസ്തുക്കളാണ് മൂന്നുപേരും ചേർന്ന് കടത്തിയത്. 33 വയസുകാരനായ ഇന്ത്യക്കാരനായ സ്റ്റോർകീപ്പറും 31 വയസുകാരനായ ഇന്ത്യക്കാരനും പാക് സ്വദേശിയായ 30വയസുകാരനുമാണ് പിടിയിലായത്. മോഷ്ടിച്ച പാക്കറ്റുകൾ ഇവർ പിന്നീട് പുറത്ത് മറിച്ചുവിൽക്കുകയായിരുന്നു. നിയമവിരുദ്ധമായ പ്രവർത്തനത്തിലൂടെ സ്റ്റോർ കീപ്പർ രണ്ട് ലക്ഷം രൂപ സമ്പാദിച്ചുവെന്നും പൊലീസ് കണ്ടെത്തി.

First published: April 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...