നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ' കർണാടകം അതിര്‍ത്തി തുറക്കാത്തത് മര്യാദകേട്'; കേരള BJP കേരള സർക്കാരിനൊപ്പമെന്ന് ബി.ഗോപാലകൃഷ്ണന്‍

  ' കർണാടകം അതിര്‍ത്തി തുറക്കാത്തത് മര്യാദകേട്'; കേരള BJP കേരള സർക്കാരിനൊപ്പമെന്ന് ബി.ഗോപാലകൃഷ്ണന്‍

  കര്‍ണാടകയുടെ അതിര്‍ത്തിപ്രദേശത്തുനിന്ന് കേരളത്തിലേക്കും രോഗികള്‍ വരുന്നുണ്ടന്ന കാര്യം മറക്കരുതെന്നും ഗോപാലകൃഷ്ണന്‍

  ബി ഗോപാലകൃഷ്ണൻ

  ബി ഗോപാലകൃഷ്ണൻ

  • Share this:
   തൃശ്ശൂര്‍: കർണാടകം കേരളത്തിലേക്കുള്ള അതിർത്തി അടച്ചതിനെതിരെ ബി.ജെ.പി വക്തമാവ് ബി ഗോപാലകൃഷ്ണൻ. സുപ്രീംകോടതി ഇടപെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടും കര്‍ണാടക അതിര്‍ത്തി തുറക്കാത്തത് മര്യാദകേടാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
   You may also like:അമേരിക്ക ആവശ്യപ്പെട്ട മരുന്ന് നൽകിയില്ലെങ്കിൽ പ്രതികാരനടപടിയുണ്ടാകും; ഇന്ത്യയ്ക്കെതിരെ മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് [PHOTO]മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]

   "കര്‍ണാടകയുടെ പ്രശ്‌നവും ഭയവും മനസ്സിലാക്കാം. കോവിഡ് രോഗബാധ ഇല്ലാത്തവരെ പരിശോധനക്ക് ശേഷം വിടാമെന്ന് സമ്മതിച്ചിട്ട് പിന്നെ ഉരുണ്ട് കളിക്കരുത്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായി പെരുമാറുന്നത് കോടതി അലക്ഷ്യമാണ്."- ഗോപാലകൃഷ്ണൻ പറഞ്ഞു.

   കേരള ബി.ജെ.പി. കേരളത്തിലെ ജനങ്ങളുടെയും കേരളസര്‍ക്കാരിന്റെ കൂടെയാണ്. എത്രയും വേഗം അടിയന്തരമായി അതിര്‍ത്തി തുറക്കണം. പിന്നീടാകാം ബാക്കി കാര്യം. കര്‍ണാടകയുടെ അതിര്‍ത്തിപ്രദേശത്തുനിന്ന് കേരളത്തിലേക്കും രോഗികള്‍ വരുന്നുണ്ടന്ന കാര്യം മറക്കരുതെന്നും ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
   First published:
   )}