കവിത മതദ്വേഷം ജനിപ്പിക്കുന്നതെന്ന് ആരോപണം; വിശ്വാസികളോട് മാപ്പുമായി മലയാളി വ്യവസായി സോഹൻറോയ്

'വിഡ്ഢി ജനം' എന്ന തലക്കെട്ടിൽ ആയിരുന്നു കവിത.

News18 Malayalam | news18
Updated: April 19, 2020, 9:19 PM IST
കവിത മതദ്വേഷം ജനിപ്പിക്കുന്നതെന്ന് ആരോപണം; വിശ്വാസികളോട് മാപ്പുമായി മലയാളി വ്യവസായി സോഹൻറോയ്
സോഹൻ റോയ്
  • News18
  • Last Updated: April 19, 2020, 9:19 PM IST
  • Share this:
ഷാർജ: കൊറോണ വൈറസിനെക്കുറിച്ച് എഴുതിയ കവിത മതദ്വേഷം ജനിപ്പിക്കുന്നതെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് യുഎഇയിലെ മലയാളി വ്യവസായി മാപ്പു പറഞ്ഞു. ഷാർജ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ ഫൗണ്ടർ ചെയർമാനും സിഇഒയും DAM 999 സിനിമയുടെ സംവിധായകനുമായ സോഹൻ റോയ് ആണ് ഫേസ്ബുക്ക് ലൈവിലെത്തി മാപ്പ് അപേക്ഷ നടത്തിയത്.

ഇസ്ലാമോഫോബിയയ്ക്ക് ഇന്ധനം നൽകുവാൻ കൊറോണ വൈറസിനെ ഉപയോഗിക്കുന്നു എന്നായിരുന്നു വിവാദ പരാമർശം. 'വിഡ്ഢി ജനം' എന്ന തലക്കെട്ടിൽ ആയിരുന്നു കവിത.

കവിതയുടെ സാരാംശം ഇങ്ങനെ, " പുരോഹിതൻ അജ്ഞത പഠിപ്പിക്കുമ്പോളാണ് മതചിന്തകൾ മനുഷ്യരെ അന്ധരാക്കുകയും പാതയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത്. അണുക്കളെ തടയാൻ നമ്മൾ മതിലുകൾ പണിയുമ്പോൾ, ആ വിഡ്ഢികൾ ഭിന്നിപ്പുകൾ സൃഷ്ടിച്ച് അണുക്കളെ പ്രചരിപ്പിക്കുന്നു".

കവിതയിൽ ഒരു മതത്തെയും പ്രത്യേകമായി പരാമർശിക്കുന്നില്ല. എന്നാൽ, കവിത ചൊല്ലുമ്പോൾ കാണുന്ന വീഡിയോയിൽ മുസ്ലിം പ്രഭാഷകനെ കുർത്തയും പൈജാമയും തലയിൽ കെട്ടുമുള്ള സമൂഹത്തെ നയിക്കുന്നതാണ് ദൃശ്യമാകുന്നത്.

 അതേസമയം, സംഭവിച്ചതിനെല്ലാം മാപ്പ് പറയുകയാണെന്ന് വ്യക്തമാക്കിയാണ് സോഹൻ ലൈവിൽ രംഗത്തെത്തിയത്. ഏതെങ്കിലും മതത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തിയെങ്കിൽ മാപ്പ് അപേക്ഷിക്കുന്നെന്നും സോഹൻ വ്യക്തമാക്കി. വിവാദമായതിനെ തുടർന്ന് കവിത സോഹൻ ഫേസ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്തു.

First published: April 19, 2020, 9:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading