ദുബായില്‍ മലയാളികള്‍ക്കായി സാംസ്‌കാരിക സംഘടന; അനുമതി തേടി മുഖ്യമന്ത്രി പിണറായി

സംഘടന രൂപീകരണത്തിന് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ വാക്കാലുള്ള അനുമതി നല്‍കി

news18
Updated: February 17, 2019, 8:06 AM IST
ദുബായില്‍ മലയാളികള്‍ക്കായി സാംസ്‌കാരിക സംഘടന; അനുമതി തേടി മുഖ്യമന്ത്രി പിണറായി
pinarayi
  • News18
  • Last Updated: February 17, 2019, 8:06 AM IST IST
  • Share this:
ദുബായി: ദുബായില്‍ മലയാളി സാംസ്‌കാരിക സംഘടനകള്‍ക്ക് ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പുതിയ സംഘടന രൂപീകരിക്കാന്‍ അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയുടെ ഭാഗമായി യുഎഇയിലുള്ള മുഖ്യമന്ത്രി മലയാളികള്‍ക്കായി സാംസ്‌കാരിക സംഘടന രൂപീകരിക്കുന്നത് സംബന്ധിച്ച് ദുബായ് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുള്‍ കരീം അല്‍ ജൂല്‍ഫാറുമായി ചര്‍ച്ച നടത്തി.

സംഘടന രൂപീകരണത്തിന് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ വാക്കാലുള്ള അനുമതി നല്‍കിയതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അബുദാബിയിലെ കേരള സോഷ്യല്‍ സെന്റര്‍ സോണ്‍ പോലുള്ള ഒരു നിലയമാണ് ഉദ്ദേശിക്കുന്നതെന്നും പ്രവാസി മലയാളികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഒരു കേന്ദ്രമായി മാറ്റാന്‍ ഉദ്ദേശിക്കുന്ന ഇത് ഉടന്‍ തന്നെ പ്രാവര്‍ത്തികമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു.

Also Read: ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ ഇനി മലയാളവും; ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ ഭാഷ

 

ഒരുകാലത്ത് നിരവധി സാംസ്‌കാരിക സംഘടനകളുണ്ടായിരുന്ന ദുബായില്‍ ഭരണകൂടം അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ അനുമതിയില്ലാതെ ഫണ്ട് ശേഖരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയായിരുന്നു സംഘടനകള്‍ക്ക് ദുബായി ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

പുതിയ സംഘടന രൂപീകരണത്തെക്കുറിച്ച് ലോക കേരള സഭയുടെ മിഡില്‍ ഈസ്റ്റ് മേഖലാ സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. സമ്മേളനം വന്‍ വിജയമായിരുന്നെന്നും പ്രവാസികളുടെ ക്ഷേമത്തിനുതകുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്നുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.Also Read:  തന്റെ കൊട്ടാരത്തില്‍ 100 ശതമാനം ജോലിക്കാരും മലയാളികള്‍: ദുബായ് ഭരണാധികാരി

ലോക കേരളസഭയുടെ ഏഴ് സ്റ്റാന്റിംഗ് കമ്മിറ്റികള്‍ തയ്യാറാക്കിയ നിര്‍ദേശങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് നിര്‍ദേശങ്ങളായിരുന്നു സമ്മേളനം ചര്‍ച്ച ചെയ്തത്. സമ്മേളനത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ മിക്കവയും നടപ്പാക്കാന്‍ കഴിയുന്നവയാണെന്നും സര്‍ക്കാര്‍ ഗൗരവമായാണ് ഈ നിര്‍ദ്ദേശങ്ങളെ കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading