പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും: പിണറായി വിജയന്‍

ലോക കേരള സഭയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ല

news18
Updated: February 15, 2019, 8:36 PM IST
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും: പിണറായി വിജയന്‍
ലോക കേരള സഭയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ല
  • News18
  • Last Updated: February 15, 2019, 8:36 PM IST IST
  • Share this:
ദുബായ്: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടുമായി പ്രവാസികള്‍ക്കുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലോക കേരളസഭ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ മിഡില്‍ ഈസ്റ്റ് സമ്മേളനം ദുബായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോക കേരള സഭയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രവാസികളുടെ നിക്ഷേപം സര്‍ക്കാര്‍ നാടിന് ഗുണം ചെയ്യുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തുമെന്നും പറഞ്ഞു.
നോര്‍ക്ക റൂട്‌സില്‍ വനിതാ സെല്‍ ആരംഭിക്കും. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാ പ്രവാസി പരിഹാര സമിതി രൂപീകരിക്കും. പ്രവാസികള്‍ക്ക് പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കും.' മുഖ്യമന്ത്രി പറഞ്ഞു.

Also Read: മുഖ്യമന്ത്രി യുഎഇയിൽ; ഷെയ്ഖ് മൻസൂർ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി

അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം മാസം തോറും നിശ്ചിത തുക ഡിവിഡന്റ് ആയി ലഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം നോര്‍ക്കയില്‍ അംഗങ്ങളായ പ്രവാസികള്‍ക്കു വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി. ഇപ്പോള്‍ ഒമാന്‍ എയര്‍ ലൈന്‍സുമായി ഇത്തരത്തില്‍ ഏഴു ശതമാനം ഇളവ് നല്‍കാന്‍ കരാറുണ്ട്. ഖത്തര്‍ എയര്‍ ലൈന്‍സുമായി ഈ മാസം തന്നെ കരാര്‍ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, എംഎല്‍എമാര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം നാളെയാണ് സമാപിക്കുക.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading