HOME » NEWS » Gulf »

'ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്': ഫേസ്ബുക്കിൽ കുറിപ്പിട്ട് പ്രവാസി യുവാവ് ജീവനൊടുക്കി

തമാശ രീതിയില്‍ എഴുതിയ കുറിപ്പാണെന്നാണ് സുഹൃത്തുക്കൾ കരുതിയത്. എന്നാൽ മണിക്കൂറുകൾക്കകം യുവാവിന്‍റെ മരണവാർത്തയെത്തി.

News18 Malayalam | news18-malayalam
Updated: January 24, 2021, 12:59 PM IST
'ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്': ഫേസ്ബുക്കിൽ കുറിപ്പിട്ട് പ്രവാസി യുവാവ് ജീവനൊടുക്കി
പ്രശാന്ത്
  • Share this:
മസ്ക്കറ്റ്: ഫേസ്ബുക്കിൽ കുറിപ്പിട്ടതിന് പിന്നാലെ പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു. കോന്നി പയ്യാനമൺ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) ഒമാനിൽ ജീവനൊടുക്കിയത്. നിസ്വയിൽ ജെസിബി ഓപ്പറേറ്റായിരുന്ന പ്രശാന്ത്, ജെസിബി തന്നെയാണ് മരണത്തിനായി തെരഞ്ഞെടുത്തതും. ജെസിബിയുടെ കൈ ഉയർത്തി അതിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇബ്രയിൽ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്വയില്‍ എത്തിയത്.

Also Read-കാമുകിയുടെ വീട്ടിൽ നിന്നും കയ്യോടെ പിടികൂടി; നാണക്കേട് ഭയന്ന് പാകിസ്ഥാനിലേക്ക് ഒളിച്ചോടിയ 19കാരൻ ജയിലിൽ

അതേസമയം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ യുവാവിന്‍റെ മരണവാർത്തയറിഞ്ഞ ഞെട്ടലിലാണ് സുഹൃത്തുക്കൾ. കഴി‍ഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് മരിക്കാൻ പോകുന്നു എന്ന സൂചന നൽകി ഇയാൾ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. 'അർഹതയില്ലാത്തവർ അങ്ങോട്ട്‌ മാറി നിൽക്ക്, ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്' എന്നായിരുന്നു വായ് പൊത്തി ചിരിക്കുന്ന ഇമോജിക്കൊപ്പം ഫേസ്ബുക്കിൽ പ്രശാന്ത് കുറിച്ചത്.

Also Read-കനത്ത മഞ്ഞുവീഴ്ച; കശ്മീരിൽ യുവതിയെയും നവജാതശിശുവിനെയും സ്ട്രെച്ചറിൽ ചുമന്ന് വീട്ടിലെത്തിച്ച് സൈന്യം

തമാശയാണെന്നാണ് പലരും കരുതിയതെങ്കിലും പിന്നീട് മരണവാർത്ത പുറത്ത് വന്നതോടെ തകർന്നിരിക്കുകയാണ് സുഹൃത്തുക്കൾ. ഫേസ്ബുക്ക് കുറിപ്പിലെ പോസ്റ്റിന് താഴെ നിരവധി ആളുകൾ ദുഃഖവും ആദാരാഞ്ജലികളും അർപ്പിച്ച് പ്രതികരിച്ചിട്ടുണ്ട്. അവിവാഹിതനാണ് പ്രശാന്ത്. മൃതദേഹം നിലവിൽ നിസ്വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടിക്രമങ്ങൾ പൂര്‍ത്തിയായി വരികയാണ്.

Also Read-ചെയ്യാത്ത കുറ്റത്തിന് അഞ്ചുവർഷം തടവുശിക്ഷ അനുഭവിച്ചു; ദമ്പതികൾ മടങ്ങിയെത്തിയപ്പോൾ മക്കളെ കാണാനില്ല

അതേസമയം സമാനമായ മറ്റൊരു സംഭവത്തിൽ ആന്ധ്രാ സ്വദേശിയായ ഒരു ടിക്ടോക് താരത്തെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമിൽ ആയിരക്കണക്കിന് ആരാധകർ ഉണ്ടായിരുന്ന ടിക് ടോക് സെൻസേഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട റാഫി ഷെയ്ഖിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവാവിന്‍റെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ്  കുറച്ച് ആളുകൾ ചേർന്ന് റാഫിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചിരുന്നു എന്നാണ് കുടുംബം പൊലീസിനെ അറിയിച്ചത്. വസ്ത്രങ്ങളൊക്കെ അഴിച്ചു മാറ്റി സഭ്യമല്ലാത്ത വീഡിയോകളും ചിത്രീകരിച്ച ഇവർ, വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.പൊലീസിൽ പരാതി പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇതാകാം ജീവനൊടുക്കാൻ റാഫിയെ പ്രേരിപ്പിച്ചതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Asha Sulfiker
First published: January 24, 2021, 12:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories