റാസൽഖൈമ: ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ മൃതദേഹം വിട്ടുകിട്ടാൻ ഭർത്താവ് 40 ലക്ഷത്തോളം രൂപ കെട്ടിവെക്കേണ്ടിവന്നു. റാക് കോടതിയുടെ ഉത്തരവ് പ്രകാരം ഇത്രയും പണം കെട്ടിവെച്ചശേഷമാണ് ഒറ്റപ്പാലം സ്വദേശിയായ പ്രവീണിന് പൊലീസ് കസ്റ്റഡിയിൽനിന്ന് മോചിതനാകാനും ഭാര്യ ദിവ്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും സാധിച്ചത്. പ്രവീണിന്‍റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന കണ്ടെത്തലിനെ തുടർന്നാണ് പണം കെട്ടിവെക്കാൻ കോടതി ഉത്തരവിട്ടത്. റാക് കറാനിൽ ഞായറാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം സൈൻ ബോർഡ് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. റോഡ് സുരക്ഷാ നിയമം ലംഘിച്ചതിന് 47000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
പ്രവീണിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ട് പണം സംഘടിപ്പിച്ചതിനെ തുടർന്നാണ് മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ തുടങ്ങിയത്. നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച്ച പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ദിവ്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പ്രവീണും മകൻ ദക്ഷിനും ദിവ്യയുടെ സഹോദരനും സുഹൃത്തും മൃതദേഹത്തെ അനുഗമിച്ചതായും പുഷ്പന് പറഞ്ഞു.
ആത്മഹത്യകുറിപ്പ് ട്വീറ്റ് ചെയ്ത് വിദ്യാർഥിനി; രക്ഷപെടുത്തി ഷാർജ പൊലീസ്
റാസൽ ഖൈമയിലെ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ധനുമാസ തിരുവാതിര ഉത്സവത്തിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ദിവ്യ ഗുരുതരമായി പരിക്കേറ്റ ദിവ്യയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പ്രവീണും മകനും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. കാസര്‍കോട് നീലേശ്വരം തുയ്യത്തില്ലം ശങ്കരന് ഭട്ടതിരി - ജലജ ദമ്പതികളുടെ മകളാണ് ദിവ്യ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dubai news, Gulf news, Rasalkhaima, Uae, ഗൾഫ്, ദുബായ്, യുഎഇ, റാസൽഖൈമ