മലയാളിക്ക് 1.93 കോടിയുടെ സമ്മാനപ്പെരുമഴ

'1997ൽ യുഎഇയിലെത്തിയത് കൈയിലൊന്നുമില്ലാതെയാണ്'

news18
Updated: August 10, 2019, 5:47 PM IST
മലയാളിക്ക് 1.93 കോടിയുടെ സമ്മാനപ്പെരുമഴ
News18
  • News18
  • Last Updated: August 10, 2019, 5:47 PM IST
  • Share this:
ദുബായ്: മലയാളിക്ക് യുഎഇയിൽ ഭാഗ്യത്തിളക്കം. യുഎഇയിലെ ഒരു മാളിൽ നടന്ന നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് അടിച്ചത് ഇന്ത്യൻ രൂപ 1.93 കോടി രൂപ. തിരുവനന്തപുരം സ്വദേശിയായ അബ്ദുൾ സലാം ഷാനവാസാണ് ആ ഭാഗ്യവാൻ.

'ഇനി ഒരു 50 വർഷക്കാലം ഇവിടെ പണിയെടുത്താലും ഈ തുക എനിക്ക് സമ്പാദിക്കാൻ കഴിയില്ല. 1997ൽ കൈയിലൊന്നുമില്ലാതെയാണ് ഞാൻ യുഎഇയിലെത്തിയത്. ഏറെ പ്രതീക്ഷകളോടെയായിരുന്നു എത്തിയത്. ഡ്രൈവിംഗ് ലൈസൻസെടുത്ത് ഷാർജയിൽ ഡ്രൈവറായി ജോലി തുടങ്ങി. പക്ഷെ കാര്യമായൊന്നും സമ്പാദിക്കാനായില്ല. ഇപ്പോൾ ഇന്ത്യൻ രൂപ 46,000 രൂപയാണ് ശമ്പളം' - ഷാനവാസിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അബുദാബി ടൂറിസം വകുപ്പിന്റെ 47 ദിവസം നീണ്ടുനിൽക്കുന്ന റീട്ടെയ്ൽ അബുദാബി സമ്മർ സെയിൽസിന്റെ ഭാഗമായി നടക്കുന്ന 'മാൾ കോടിപതി' ക്യാംപയിന്റെ ഭാഗമായുള്ള സമ്മാനമാണ് ഷാനവാസിന് ലഭിച്ചത്. ഇന്ത്യൻ രൂപ 3800 രൂപ കൊടുത്താണ് നറുക്കെടുപ്പിൽ‌ ചേർന്നത്. 'സമ്മാനാർഹനായെന്ന വിവരം ആഗസ്റ്റ് അഞ്ചിന് എന്നെ അറിയിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി അറിയിപ്പ് ലഭിക്കുന്നതുവരെ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാമെന്ന് വിചാരിച്ചു. വീട്ടുകാരോട് പോലും പറഞ്ഞിരുന്നില്ല. ഒരു വലിയ സർപ്രൈസ് ഉണ്ടെന്ന് മാത്രം ഭാര്യയെ അറിയിച്ചു' - ഷാനവാസ് പറഞ്ഞു.

കോടിപതിയായെങ്കിലും ഷാനവാസിനെ സംബന്ധിച്ചിടത്തോളം ഈ നേട്ടം അത്ര സുഗമമായിരുന്നില്ല. നറുക്കെടുപ്പിന് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മൊബൈലിലേക്കെത്തിയ എസ്എംഎസ് അറിയാതെ ഷാനവാസിന്റെ കൈയിൽ നിന്ന് ഡിലീറ്റ് ആവുകയായിരുന്നു. 'എസ്എംഎസ് കാണാതെയായതോടെ ഹൃദയം നിലച്ചപ്പോലെ തോന്നിയെന്ന് ഷാനവാസ് പറയുന്നു. പക്ഷേ ഭാഗ്യവശാൽ സംഘാടകർ എന്റെ ഫോൺ നമ്പറും മറ്റു വിവരങ്ങളും പരിശോധിച്ച് ലോട്ടറിയടിച്ചത് എനിക്കാണ‌െന്ന് ഉറപ്പിച്ചു'- ഷാനവാസിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നാട്ടിൽ സ്വന്തമായി ഒരു വീട് നിർമിക്കണമെന്നതാണ് ഷാനവാസിന്റെ ആഗ്രഹം. 'ചെറിയ സമ്പാദ്യം കൊണ്ട് അടുത്തിടെ കുറച്ച് ഭൂമി വാങ്ങി. 2021 ഓടെ വീട് വയ്ക്കാനായിരുന്നു പദ്ധതി. ഈ പണം ശരിയായ സമയത്ത് തന്നെയാണ് ലഭിച്ചത്' - ഷാനവാസ് കൂട്ടിച്ചേർത്തു.

First published: August 10, 2019, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading