• HOME
  • »
  • NEWS
  • »
  • gulf
  • »
  • ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടുത്തം; ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച മലയാളിക്ക് യുഎഇയിൽ ഗുരുതരമായി പൊള്ളലേറ്റു

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടുത്തം; ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച മലയാളിക്ക് യുഎഇയിൽ ഗുരുതരമായി പൊള്ളലേറ്റു

ഇടനാഴിയിൽ വെച്ചിരുന്ന അയൺ ബോക്സിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ദുബായ്: യുഎഇയിൽ തീപിടുത്തത്തിൽ നിന്ന് ഭാര്യ രക്ഷിക്കുന്നതിനിടെ മലയാളിക്ക് ഗുരുതരമായി പൊള്ളലേറ്റു. അനിൽ നൈനാനാണ് 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലുള്ളതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാര്‍ അറിയിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി.

    also read:അഞ്ചംഗ കുടുംബം ആത്മഹത്യചെയ്തനിലയിൽ; മൃതദേഹങ്ങൾക്ക് അഞ്ചുദിവസത്തെ പഴക്കം

    അതേസമയം പത്ത് ശതമാനം പൊള്ളലേറ്റ ഭാര്യ നീനു സുഖം പ്രാപിച്ച് വരുന്നതായും ബന്ധുക്കൾ അറിയിച്ചു. തിങ്കളാഴ്ച ഉം അൽ ഖുവൈനിലുള്ള ഇവരുടെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. ഇടനാഴിയിൽ വെച്ചിരുന്ന അയൺ ബോക്സിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു.

    തീപിടുത്തമുണ്ടായപ്പോൾ നീനു ഇടനാഴിയിലാണ് നിന്നിരുന്നത്. മുറിയിലുണ്ടായിരുന്ന അനിൽ ഇവരെ രക്ഷിക്കാൻ എത്തിയതായിരുന്നു- റാസൽ ഖൈമ സെന്റ് തോമസ് മാർത്തോമ പള്ളി വികാരി സോജൻ തോമസ് പറഞ്ഞു. ഇവർക്ക് നാല് വയസുള്ള ഒരു കുഞ്ഞുമുണ്ട്.

    അതേസമയം സംഭവത്തെ കുറിച്ച് കൃത്യമായി ആർക്കും അറിയില്ല. ഇവരെ ആദ്യം ഷെയ്ഖ് ഖലീഫ ജനറൽ ആശുപത്രിയിലും പിന്നീട് അബുദാബിയിലെ മഫ്രാഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    Published by:Gowthamy GG
    First published: