നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ഒമാൻ സുൽത്താന്‍റെ ആത്മാവിന് നിത്യശാന്തി നേർന്ന് കേരളത്തിലെ ക്ഷേത്രത്തിൽ അന്നദാനം

  ഒമാൻ സുൽത്താന്‍റെ ആത്മാവിന് നിത്യശാന്തി നേർന്ന് കേരളത്തിലെ ക്ഷേത്രത്തിൽ അന്നദാനം

  ഒരുകൂട്ടം പ്രവാസികൾ ചേർന്നാണ് ഒമാൻ സുൽത്താനുവേണ്ടി അന്നദാനം നടത്തിയത്.

  oman sulthan annadhanam

  oman sulthan annadhanam

  • Share this:
   കോഴിക്കോട്: കഴിഞ്ഞ മാസം അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയിദിന്‍റെ ആത്മാവിന് നിത്യശാന്തി നേർന്ന് ക്ഷേത്രത്തിൽ അന്നദാനം. കോഴിക്കോട് എടച്ചേരി കാക്കന്നൂർ ക്ഷേത്രത്തിലെ തിറ ഉത്സവത്തോട് അനുബന്ധിച്ചാണ് അന്നദാനം നടത്തിയത്. ഒരുകൂട്ടം പ്രവാസികൾ ചേർന്നാണ് ഒമാൻ സുൽത്താനുവേണ്ടി വഴിപാട് നടത്തിയത്.

   നാലായിരം പേർക്കാണ് അന്നദാനം നൽകിയത്. കാക്കന്നൂർ പ്രദേശത്തുനിന്ന് നിരവധി പ്രവാസികൾ ഒമാനിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ കൂട്ടായ്മ മുൻകൈയെടുത്താണ് ക്ഷേത്രത്തിൽ അന്നദാനം നടത്തിയത്. മസ്ക്കറ്റിൽനിന്നുള്ള കേരളത്തിലെ മറ്റുഭാഗത്തുള്ളവരുടെ പിന്തുണയും പരിപാടിക്ക് ഉണ്ടായിരുന്നു. അന്നദാനം നടത്തുന്നതിനുള്ള അനുമതി തേടിയപ്പോൾ ക്ഷേത്രകമ്മിറ്റി പൂർണ പിന്തുണ നൽകുകയായിരുന്നു.

   ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി വരുന്നവരെ ആകർഷിച്ചിരുന്നത് സുൽത്താൻ ഖാബൂസ് ബിൻ സെയിദിന്‍റെ വലിയ ചിത്രങ്ങളോടുകൂടിയ ഫ്ലക്സ് ബോർഡുകളായിരുന്നു. മുമ്പ് ഒമാൻ സുൽത്താൻ അസുഖബാധിതനായപ്പോൾ കാക്കന്നൂർ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയിരുന്നു.
   Published by:Anuraj GR
   First published:
   )}