റിയാദ്: കൊല്ലം സ്വദേശിനിയായ യുവതി സൗദിയിൽ ജീവനൊടുക്കി. പുനലൂർ കരവാളൂർ സ്വദേശിനി ലിജി സീമോൻ ആണ് (31) ആത്മഹത്യ ചെയ്തത്. അബ്ഹ മറ്റേണിറ്റി ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ലിജി, വിഷാദരോഗത്തിനും ചികിത്സയിലായിരുന്നു. ഭർത്താവ് സിബി ബാബു അബ്ഹയിൽ വർക്ക് ഷോപ്പ് ജീവനക്കാരനാണ്. രണ്ടര വയസുള്ള മകളുമുണ്ട്. കുഞ്ഞും മാതാപിതാക്കള്‍ക്കൊപ്പം തന്നെയായിരുന്നു. രണ്ട് മാസം മുമ്പാണ് ലിജി നാട്ടിൽ വന്നു മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.