• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദുരിതാശ്വാസത്തിലെ പ്രകാശഗോപുരം; നൗഷാദിന് യുഎഇയിൽനിന്ന് പെരുന്നാൾ സമ്മാനം

'പരിമിതികൾക്കുള്ളിൽ അവൻ മഹത്തായ കാര്യം ചെയ്തു. നമ്മളിൽ പലരും സാധിക്കുന്ന നല്ല കാര്യം പോലും ചെയ്യുന്നില്ല. നൗഷാദിന്‍റെ പ്രവർത്തി ഓരോ മലയാളിക്കും പ്രചോദനമായിരിക്കണം. കേരളം പുനർനിർമ്മിക്കാൻ സഹായിക്കുന്നതിന് നമ്മളിൽ ഓരോരുത്തരും പരമാവധി ശ്രമിക്കണം'

news18-malayalam
Updated: August 13, 2019, 6:18 PM IST
ദുരിതാശ്വാസത്തിലെ പ്രകാശഗോപുരം; നൗഷാദിന് യുഎഇയിൽനിന്ന് പെരുന്നാൾ സമ്മാനം
നൗഷാദിന്റെ ചിത്രത്തിന് സമീപം ഡാവിഞ്ചി സുരേഷ്
news18-malayalam
Updated: August 13, 2019, 6:18 PM IST
ദുബായ്: കേരളത്തിലെ പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി സ്വന്തം ടെക്സ്റ്റൈൽസിലെ വസ്ത്രങ്ങൾ വാരിനൽകിയാണ് നൗഷാദ് ഹീറോയായത്. സമൂഹമാധ്യമങ്ങളിലും മറ്റും നൗഷാദ് വൈറലായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഇപ്പോഴിതാ, നൗഷാദിന് യുഎഇയിൽനിന്ന് സർപ്രൈസായി ഒരു പെരുന്നാൾ സമ്മാനം ലഭിച്ചിരിക്കുന്നു. ദുബായിലെ ഒരു മലയാളി വ്യവസായി ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. കൂടാതെ നൗഷാദിനും കുടുംബത്തിനും ദുബായ് സന്ദർശിക്കുന്നതിനുള്ള ചെലവ് വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സ്മാർട്ട് ട്രാവൽ മാനേജിംഗ് ഡയറക്ടർ അഫി അഹമ്മദ് ഫേസ്ബുക്കിൽ അറിയിച്ചതാണ് ഇക്കാര്യം.

നൗഷാദ് ഇന്ന് കേരളത്തിന്‍റെ അഭിമാനമായിരിക്കുകയാണെന്നും അദ്ദേഹം കാരണം നിരവധി കുടുംബങ്ങൾ ഈദ് ആഘോഷിച്ചുവെന്നും അഫി അഹമ്മദ് ഗൾഫ് ന്യൂസിനോട് പറഞ്ഞു. 'പരിമിതികൾക്കുള്ളിൽ അവൻ മഹത്തായ കാര്യം ചെയ്തു. നമ്മളിൽ പലരും സാധിക്കുന്ന നല്ല കാര്യം പോലും ചെയ്യുന്നില്ല. നൗഷാദിന്‍റെ പ്രവർത്തി ഓരോ മലയാളിക്കും പ്രചോദനമായിരിക്കണം. കേരളം പുനർനിർമ്മിക്കാൻ സഹായിക്കുന്നതിന് നമ്മളിൽ ഓരോരുത്തരും പരമാവധി ശ്രമിക്കണം'- അഫി അഹമ്മദ് പറഞ്ഞു.

ദുഃഖം അനുഭവിക്കുന്നവർക്ക് വസ്ത്രം നൽകിയ നൗഷാദിന് തുണികൾ കൊണ്ടൊരു സല്യൂട്ട്

ബക്രീദിന്‍റെ തലേദിവസമാണ് തന്‍റെ ടെക്സ്റ്റൈൽസിലെ വസ്ത്രശേഖരം ദുരിതാശ്വാസപ്രവർത്തകർക്കായി നൗഷാദ് വാരിയിട്ട് നൽകിയത്. ഇത് പ്രശസ്ത നടൻ ഫേസ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ചു. എറണാകുളം ബ്രോഡ് വേയിലെ ഫുട്പാത്തിലുള്ള ഒരു ചെറിയ കടയ്ക്കുള്ളിൽനിന്ന് ചാക്കുകെട്ടിൽ നിറച്ച തുണിത്തരങ്ങളാണ് നൗഷാദ് സംഭാവനയായി നൽകിയത്. മരിക്കുമ്പോൾ ഇതൊന്നും കൊണ്ടുപോകുന്നില്ലല്ലോയെന്ന് പറഞ്ഞുകൊണ്ടായിരുന്നു നൗഷാദിന്‍റെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളിയായത്. ഈ വീഡിയോ വളരെ വേഗം സോഷ്യൽമീഡിയയിലൂടെ വൈറലായി.

ക്യാമറയെ അഭിമുഖീകരിക്കാതെ വസ്ത്രക്കെട്ടുകൾ വാരി നൽകുന്നതിലായിരുന്നു നൗഷാദിന്‍റെ ശ്രദ്ധ മുഴുവൻ. ഇതിനിടയിൽ മതിയെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ നൗഷാദ് പിന്നെയും വസ്ത്രങ്ങൾ വാരി നൽകുന്നു. നൗഷാദിന്‍റെ വലിയ ഹൃദയം അത്ഭുതപ്പെടുത്തിയെന്നാണ് ലൈവിൽ രാജേഷ് ശർമ്മ പറഞ്ഞത്. ആളുകളെ സഹായിക്കുകയെന്നതാണ് തന്റെ ലാഭമെന്ന് നൗഷാദ് പറഞ്ഞു. 'നമ്മൾ ജനിച്ചപ്പോൾ ഒന്നും കൊണ്ടുവന്നില്ല, മരിക്കുമ്പോൾ ഒന്നുംകൊണ്ടുപോകുന്നുമില്ല'- അദ്ദേഹം പറഞ്ഞു.
First published: August 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...