മലയാളി സാമൂഹികപ്രവർത്തകൻ സൗദിയിൽ മരിച്ചു; ന്യൂമോണിയ ബാധിച്ച് മരിച്ചത് KMCC നേതാവ്

12 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം കെ.എം.സി.സി മഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറി, ദല്ല യൂണിറ്റ് ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു

News18 Malayalam | news18-malayalam
Updated: June 11, 2020, 6:31 AM IST
മലയാളി സാമൂഹികപ്രവർത്തകൻ സൗദിയിൽ മരിച്ചു; ന്യൂമോണിയ ബാധിച്ച് മരിച്ചത് KMCC നേതാവ്
abdul latheef
  • Share this:
റിയാദ്: മലയാളി സാമൂഹികപ്രവർത്തകൻ സൗദിയിൽ ന്യൂമോണിയ ബാധിച്ചു മരിച്ചു. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുൽ ലത്തീഫ് പൂളഞ്ചേരി (41) ആണ്​ മരിച്ചത്​. ന്യൂമോണിയ ബാധിതനായി കുറച്ച്‌ ദിവസങ്ങളായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കിഴക്കന്‍ പ്രവിശ്യയിലെ കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നയാളാണ് അബ്ദുൽ ലത്തീഫ്. 12 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം കെ.എം.സി.സി മഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറി, ദല്ല യൂണിറ്റ് ഭാരവാഹി, മലപ്പുറം ജില്ല കെ.എം.സി.സി ഹെല്‍പ്പ് ഡെസ്ക് കോഓഡിനേറ്റര്‍ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

TRENDING:COVID 19 | സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു; മരണം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ [NEWS]2300 കിലോ വജ്രവും മുത്തുകളും; നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 1350 കോടിയുടെ അമൂല്യവസ്തുക്കള്‍ ഇന്ത്യയിൽ [NEWS]Athirappilly: കെഎസ്ഇബിക്ക് നൽകിയത് അനുമതി പുതുക്കാനുള്ള എൻഒസി; ചർച്ചകൾ ദുരുദ്ദേശത്തോടെയെന്ന് മന്ത്രി എം എം മണി [NEWS]
പിതാവ്: അബ്​ദുല്ലക്കുട്ടി പൂവഞ്ചേരി. മാതാവ്: ഹലീമ. ഭാര്യ: ഷഹനാസ്. മക്കൾ: ഇർഷാദ്, റിൻഷാദ്. സഹോദരങ്ങൾ- മുജീബ്, ബുഷ് റാബി, റിഫാഅത്ത്.
First published: June 11, 2020, 6:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading