HOME » NEWS » Gulf » KERALITE DIED IN ACCIDENT IN DUBAI AS

ദുബായിൽ വാഹനാപകടം: കണ്ണൂർ സ്വദേശി മരിച്ചു

ബന്ധുക്കളുടെ സമ്മത പ്രകാരം ദുബായിൽ തന്നെ ഖബറടക്കം നടക്കും

News18 Malayalam | news18
Updated: November 19, 2019, 3:06 PM IST
ദുബായിൽ വാഹനാപകടം: കണ്ണൂർ സ്വദേശി മരിച്ചു
Hakkim
  • News18
  • Last Updated: November 19, 2019, 3:06 PM IST
  • Share this:
ദുബായ്: കണ്ണൂർ പുതിയങ്ങാടി അബ്ദുൾ ഖാദറിന്റെ മകൻ കെ.ടി.ഹക്കിം (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഗോൾഡൻ ഏജ് ജനറൽ ട്രേഡിംഗ് പാർട്ണറായ ഹക്കീം ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനത്തിൽ ട്രെയിലർ വന്നിിടിക്കുകയായിരുന്നു. ഹക്കീം സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട്പേർ പരിക്കുകളോടെ രക്ഷപെട്ടു.

Also Read-ഭാര്യയ്ക്ക് ക്രൂരമർദ്ദനം: ഇന്ത്യക്കാരന് ജാമ്യം നിഷേധിച്ച് ഷാർജ കോടതി

അൽ അവീർ‌ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ മാർക്കറ്റിലേക്കുള്ള വഴിയായിരുന്നു അപകടം. ബന്ധുക്കളുടെ സമ്മത പ്രകാരം ദുബായിൽ തന്നെ ഖബറടക്കം നടക്കും. സാമൂഹ്യ പ്രവര്‍ത്തകനായ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്. പൂർത്തിയായാലുടൻ അൽഖൂസ് ഖബര്‍സ്ഥാനിൽ ഖബറടക്കം നടത്തും.

ഫാത്തിബിയാണ് ഹക്കീമിന്റെ ഭാര്യ. മക്കള്‍‌: ഫഹീം, ഹസ്ന, ഹിബ.
First published: November 19, 2019, 3:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories