അബുദാബിയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

അബുദാബി ഡ്രീം മെറ്റൽസിൽ പ്രൊഡക്ഷൻ മാനേജരായിരുന്നു അനിൽകുമാർ

News18 Malayalam | news18-malayalam
Updated: September 15, 2020, 3:55 PM IST
അബുദാബിയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
anil kumar abuhabi
  • Share this:
അബുദാബി: മലയാളി യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ പാപ്പിനിശേരി പാറക്കലിലെ പരേതനായ പണിക്കർ കത്തമ്പുവിന്‍റെയും ശാന്തയുടെയും മകൻ അനിൽകുമാർ(42) ആണ് മരിച്ചത്.

അബുദാബി ഡ്രീം മെറ്റൽസിൽ പ്രൊഡക്ഷൻ മാനേജരായിരുന്നു അനിൽകുമാർ. നിത്യയാണ് ഭാര്യ. നിഹാര, നീരവ് എന്നിവർ മക്കളാണ്. അനിത പറശിനി, പി.സി അജയൻ, അജിത കുന്നനങ്ങാട് എന്നിവർ സഹോദരങ്ങളാണ്.

മൃതദേഹം പാറക്കൽ സി. കണ്ണൻ സ്മാരക വായനശാലയിൽ പൊതുദർശത്തിനുവെച്ചു. അതിനുശേഷം സമുദായ ശ്മശാനത്തിൽ സംസ്ക്കരിച്ചു.
You may also like:റംസിയുടെ ആത്മഹത്യ: മുൻകൂർ ജാമ്യാപേക്ഷയുമായി സീരിയൽ നടി ലക്ഷ്മി പ്രമോദ് [NEWS]KT Jaleel | കെ.ടി ജലീലിന്‍റെ മൊഴി തൃപതികരം; മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് [NEWS] തിരുവനന്തപുരത്ത് വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ [NEWS]
അബുദാബിയിൽ അനിൽകുമാർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മൃതദേഹം അബുബാദിയിൽനിന്ന് നാട്ടിലേക്ക് കൊണ്ടുവന്നത്.
Published by: Anuraj GR
First published: September 15, 2020, 3:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading