നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • സന്ദർശന വിസയിലെത്തിയ മലയാളിയെ ദുബായിൽവെച്ച് കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

  സന്ദർശന വിസയിലെത്തിയ മലയാളിയെ ദുബായിൽവെച്ച് കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

  കോവിഡ് കാലത്ത് ജോലി നഷ്ടമായ യുവാവ് മെച്ചപ്പെട്ട ജോലി തേടിയാണ് സന്ദർശക വിസയിൽ ദുബായിലെത്തിയത്.

  ന്യൂസ് 18

  ന്യൂസ് 18

  • Share this:
   ദുബായ്: സന്ദർശക വിസയിലെത്തിയ മലയാളിയെ ദുബായിൽവെച്ച് കാണാതായതായി പരാതി. 31കാരനായ ആഷിഖ് എന്നയാളെയാണ് കാണാതായത്. ശനിയാഴ്ച മുതലാണ് മലയാളി യുവാവിനെ കാണാതായതെന്ന് സുഹൃത്തുക്കൾ പറയുന്നു. ഗൾഫ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ദുബായ് പൊലീസ് അന്വേഷണം തുടങ്ങി. കോവിഡ് കാലത്ത് ജോലി നഷ്ടമായ യുവാവ് മെച്ചപ്പെട്ട ജോലി തേടിയാണ് സന്ദർശക വിസയിൽ ദുബായിലെത്തിയത്.

   ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ഇന്റർനാഷണൽ സിറ്റിയിലെ പേർഷ്യ ക്ലസ്റ്ററിലെ തന്റെ സുഹൃത്തുക്കളുടെ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങിയ ആഷികിനെ പിന്നീട് കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും റൂംമേറ്റുമായ അൽത്താഫ് പറയുന്നു. “ഞാൻ ആ സമയത്ത് ജോലിയിലായിരുന്നു, ആഷിക് എന്റെ മറ്റൊരു സുഹൃത്ത് റമീസിനോട് പറഞ്ഞശേഷമാണ് പുറത്തേക്കു പോയത്. റമീസും വരുന്നെന്ന് പറഞ്ഞെങ്കിലും ആഷിഖ് അതിനോടകം പുറത്തേക്കു പോയിരുന്നു. പിന്നീട് അവനെക്കുറിച്ച് ഒരു വിവരവുമില്ല ”അൽതാഫ് ഗൾഫ് ന്യൂസിനോട് പറഞ്ഞു.

   പുറത്തേക്കു പോകുമ്പോൾ ആഷിക് അവന്‍റെ മൊബൈലോ, പഴ്സോ, പാസ്‌പോർട്ടോ മറ്റൊരു സാധനമോ എടുത്തിട്ടില്ല. ഒക്ടോബർ 17 ന് അദ്ദേഹം ഇവിടെയെത്തിയതുമുതൽ വീടിനകത്ത് താമസിക്കുകയായിരുന്നു. ക്വറന്‍റീൻ പൂർത്തിയാക്കിയ ശേഷം അബുദാബിയിലേക്ക് പോകേണ്ടതായിരുന്നു. അതുവരെ ഞങ്ങളുടെ കടയിൽ ജോലിക്കു നിൽക്കുമെന്നും അവൻ പറഞ്ഞിരുന്നു, ”അൽതാഫ് പറഞ്ഞു.

   ഏതാനും വർഷങ്ങളായി ആഷിക് തൊഴിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് അബുദാബിയിലെ ഒരു ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ അസിസ്റ്റന്റ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു. എന്നാൽ പിന്നീട് ആ ജോലി നഷ്ടപ്പെട്ടിരുന്നു. “പിന്നീട് കുറച്ചു കാലം ജോലിയില്ലായിരുന്നു. അതിനുശേഷം നാട്ടിലെത്തി ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു. എന്നാൽ കോവിഡ് കാലത്ത് ആ ജോലി നഷ്ടമായി”- അൽത്താഫ് പറയുന്നു.

   ഇതോടെയാണ്, ആഷിക്കിനെ യുഎഇയിലേക്ക് കൊണ്ടുവന്ന് ഒരു പുതിയ ജോലി തരപ്പെടുത്താൻ അൽത്തഫും മറ്റൊരു സുഹൃത്തും തീരുമാനിച്ചത്. എന്നാൽ ദുബായിലെത്തി ക്വറന്‍റീൻ പൂർത്തിയായ ദിവസം അൽത്താഫിനെ കാണാതായതിന്‍റെ ഞെട്ടലിലാണ് സുഹൃത്തുക്കൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
   Published by:Anuraj GR
   First published: