• HOME
  • »
  • NEWS
  • »
  • gulf
  • »
  • പ്രിയപ്പെട്ട സനൂപ് ആ ഫോണ്‍ ഒന്നെടുക്കൂ; നിങ്ങള്‍ക്ക് 30 കോടി ബമ്പറടിച്ചിട്ടുണ്ട്

പ്രിയപ്പെട്ട സനൂപ് ആ ഫോണ്‍ ഒന്നെടുക്കൂ; നിങ്ങള്‍ക്ക് 30 കോടി ബമ്പറടിച്ചിട്ടുണ്ട്

കേരളത്തില്‍ താമസിക്കുന്ന സനൂപ് സുനില്‍ ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് എടുത്തത്.

Big Ticket

Big Ticket

  • Last Updated :
  • Share this:
    അബുദാബി: നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ (15 ദശലക്ഷം ദിര്‍ഹം) ലഭിച്ച മലയാളിയായ സനൂപ് സുനിലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലാണ് ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനത്തിന്റെ വിജയിയായി സനൂപിനെ പ്രഖ്യാപിച്ചത്. കേരളത്തില്‍ താമസിക്കുന്ന സനൂപ് സുനില്‍ ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് എടുത്തത്.

    183947 എന്ന ടിക്കറ്റാണ് സനൂപിന് ഭാഗ്യം കൊണ്ടുവന്നത്. ഫലപ്രഖ്യാപിച്ച ശേഷം ബിഗ് ടിക്കറ്റ് സംഘാടക പ്രതിനിധി റിച്ചാര്‍ഡ് സനൂപിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഒരു തവണ ഫോണ്‍ കണക്ട് ആയെങ്കിലും സമ്മാനം ലഭിച്ച വിവരം അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.

    Also Read-പാക്കിസ്ഥാനിൽ വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ കൗമാരക്കാരൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി

    ഏതായാലും സനൂപിനെ ബന്ധപ്പെടാനുള്ള ശ്രമം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇന്നലെ നടന്ന മറ്റു നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹത്തിന് മലയാളിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞു അര്‍ഹനായിരുന്നു. കൂടാതെ ഒരു ലക്ഷം ദിര്‍ഹത്തിന് ഇന്ത്യക്കാരനായ റെനാള്‍ഡ് ഡാനിയിലും അര്‍ഹനായി.

    Also Read-ഇന്ത്യയുടെ ജനസംഖ്യ '1 ബില്യണും 300 കോടിയു'മെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; സോഷ്യൽ മീഡിയയിൽ ട്രോൾമഴ

    സനൂപിന് ഒന്നാം സമ്മാനം നേടിയ വിവരം ബിഗ് ടിക്കറ്റ് അബുദാബി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. റഫ്ള്‍ മാസമാസം നടത്തുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനതുക മാറിക്കൊണ്ടിരിക്കും. പത്ത് ദശലക്ഷം മുതല്‍ 20 ദശലക്ഷം വരെ സമ്മാനമായി നല്‍കുന്നു.
    Published by:Jayesh Krishnan
    First published: