ഖഷോഗി വധം: സൗദി കൂടുതൽ പ്രതിരോധത്തിൽ
news18india
Updated: January 7, 2019, 1:12 PM IST

- News18 India
- Last Updated: January 7, 2019, 1:12 PM IST
മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മരണത്തിൽ സൗദി കൂടുതൽ പ്രതിരോധത്തിൽ.സൗദി കോൺസുലേറ്റിൽ നിന്നും ഖഷോഗിയുടെ ശരീരഭാഗങ്ങൾ ബാഗിലാക്കി കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ ഒരു തുർക്കി ചാനൽ പുറത്തു വിട്ടതോടെയാണ് ഇവർ പ്രതിരോധത്തിലായിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വാഷിംഗ്ടൺപോസ്റ്റ് കോളമിസ്റ്റായ ജമാൽ ഖഷോഗി കൊല്ലപ്പെടുന്നത്. മരണത്തിൽ സൗദിയ്ക്ക് പങ്കുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് തുര്‍ക്കി പ്രസിഡന്‌റായ തയ്യിപ് എർദോഗൻ ആയിരുന്നു. തുടക്കത്തിൽ ആരോപണങ്ങൾ നിഷേധിച്ചുവെങ്കിലും പിന്നീട് കൈയബദ്ധത്തിൽ ഖഷോഗി കൊല്ലപ്പെട്ടു എന്ന് സൗദി സമ്മതിച്ചു. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ദൃശ്യങ്ങളോടെ സൗദി കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. Also Read-ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടെന്നു സമ്മതിച്ച് സൗദി അറേബ്യ
ഖഷോഗിയുടെ ശരീരഭാഗങ്ങൾ അടങ്ങിയ ബാഗുകളും സ്യൂട്ട്കേസുകളുമായി മൂന്ന് പേര്‍ സൗദി കോൺസുലേറ്റിന്റെ പുറത്തേക്ക് വരുന്ന സിസിറ്റിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ബാഗുകൾ കോണ്‍സുല്‍ ജനറലിന്റെ താമസസ്ഥലത്തേക്കാണ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വാർത്തയോട് പ്രതികരിക്കാൻ സൗദി ഭരണകൂടം തയ്യാറായിട്ടില്ല.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വാഷിംഗ്ടൺപോസ്റ്റ് കോളമിസ്റ്റായ ജമാൽ ഖഷോഗി കൊല്ലപ്പെടുന്നത്. മരണത്തിൽ സൗദിയ്ക്ക് പങ്കുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് തുര്‍ക്കി പ്രസിഡന്‌റായ തയ്യിപ് എർദോഗൻ ആയിരുന്നു. തുടക്കത്തിൽ ആരോപണങ്ങൾ നിഷേധിച്ചുവെങ്കിലും പിന്നീട് കൈയബദ്ധത്തിൽ ഖഷോഗി കൊല്ലപ്പെട്ടു എന്ന് സൗദി സമ്മതിച്ചു. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ദൃശ്യങ്ങളോടെ സൗദി കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.