• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മരണത്തിനു തൊട്ടുമുമ്പ് കുത്തിയയാളുടെ പേര് പറഞ്ഞു; എയര്‍പോര്‍ട്ടില്‍ വെച്ച് പ്രതിയെ പിടികൂടി പൊലീസ്

പാകിസ്ഥാനിലേക്കുള്ള യാത്രയുടെ തൊട്ടുമുന്നേയാണ് പ്രതി പിടിയിലായതെന്ന് അജ്മാന്‍ പൊലീസ്

news18
Updated: March 6, 2019, 6:20 PM IST
മരണത്തിനു തൊട്ടുമുമ്പ് കുത്തിയയാളുടെ പേര് പറഞ്ഞു; എയര്‍പോര്‍ട്ടില്‍ വെച്ച് പ്രതിയെ പിടികൂടി പൊലീസ്
representation
  • News18
  • Last Updated: March 6, 2019, 6:20 PM IST IST
  • Share this:
ദുബായ്: സഹോദരിയുടെ മുന്‍ ഭര്‍ത്താവിനെ കുത്തിക്കൊന്നയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തിനു കീഴടങ്ങുന്നതിനു തൊട്ടുമുന്നേയായിരുന്നു 43 കാരന്‍ പ്രതിയുടെ പേര് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 36 കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാകിസ്ഥാനിലേക്കുള്ള യാത്രയുടെ തൊട്ടുമുന്നേയാണ് പ്രതി പിടിയിലായതെന്ന് അജ്മാന്‍ പൊലീസ് പറഞ്ഞു.

ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുന്നതിനു തൊട്ടുമുന്നേയായിരുന്നു പ്രതിയുടെ പേര് വെളിപ്പെടുത്തിയത്. ശരീരത്തില്‍ നിരവധി കുത്തുകളാണ് ഇയാള്‍ക്ക് ഏല്‍ക്കേണ്ടി വന്നത്. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. വീടിനുള്ളില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയാളെ പൊലീസ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

Also Read: സൗദി രാജാവും കിരീടാവകാശിയും തമ്മിലുള്ള ഭിന്നത വർധിക്കുന്നതായി റിപ്പോർട്ട്

 

പരുക്കേറ്റയാളെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനും ചികിത്സ നല്‍കാനും കഴിഞ്ഞ പൊലീസിന്റെ നീക്കമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതെന്ന് അജ്മാന്‍ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മരണത്തിനു കീഴടങ്ങുന്നതിന്റെ തൊട്ടുമുന്നെ പ്രതിയുടെ പേരു മുഴുവനായും ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു.

പേരു വ്യക്തമായെങ്കിലും പിന്നീട് ഇതാരാണെന്ന് മനസിലാക്കുനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. അവസാനമാണ് മരണപ്പെട്ടയാളുടെ മുന്‍ ഭാര്യയുടെ സഹോദരന്റെ പേരും ഇത് തന്നെയാണെന്ന് മനസിലാക്കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പിന്നീട് പ്രതിയെ കണ്ടെത്താന്‍ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലേക്കും അറസ്റ്റ് വാറണ്ട് അയക്കുകയായിരുന്നു.

Loading...

തുടര്‍ന്നാണ് പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിലാകുന്നത്. കൃത്യം നടത്തുന്നതിന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ഇയാള്‍ മരണപ്പെട്ടയാളുടെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ച് വരികയായികുന്നെന്നും തുടര്‍ന്നാണ് കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

First published: March 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...