HOME » NEWS » Gulf »

കെ.എം.സി.സിയുടെ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഇന്ന് മുതൽ; ആദ്യ വിമാനം ഷാർജയിൽ നിന്ന് കരിപ്പൂരേക്ക്

കോവിഡ് വിപത്തിലകപ്പെട്ട ആയിരങ്ങൾക്ക് കൂടുതൽ കാത്തിരിപ്പില്ലാതെ നാടണയുവാൻ സാധിക്കുന്ന സംരഭമാണ് ചാർട്ടഡ് വിമാനങ്ങൾ. ഇതുവഴി നിസ്സഹായരായ പ്രവാസികളെ നാട്ടിലെത്തിക്കാനും കെ.എം.സി.സിക്ക് കഴിയും.

News18 Malayalam | news18-malayalam
Updated: June 1, 2020, 5:44 PM IST
കെ.എം.സി.സിയുടെ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഇന്ന് മുതൽ; ആദ്യ വിമാനം ഷാർജയിൽ നിന്ന് കരിപ്പൂരേക്ക്
KMCC ചാർട്ടഡ് വിമാനത്തിലെ ആദ്യ ടിക്കറ്റ് കൈമാറുന്നു
  • Share this:
ദുബൈ: കൊറോണ വ്യാപനത്തെ പ്രതിരോധിക്കുവാനായി ഏർപ്പെടുത്തിയ രാജ്യാന്തര യാത്രാവിലക്കിൽ പൊറുതിമുട്ടിയ പ്രവാസികൾക്കായി യു.എ.ഇ കെ.എം.സി.സി ഏർപ്പെടുത്തിയ ചാർട്ടഡ് വിമാനങ്ങൾ വിവിധ എമിറേറ്റ്സുകളിൽ നിന്ന് ഇന്ന് മുതൽ പറന്നുയരും. ജൂൺ ഒന്നിന് ഷാർജ അഴീക്കോട് മണ്ഡലം കെ.എം.സി.സി യുടെയും ജൂൺ രണ്ടിന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെയും വിമാനങ്ങൾ പറന്നുയരും.

വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളുടെ കീഴിൽ തുടർന്നുള്ള ദിവസങ്ങളിലും വിമാനങ്ങൾ കേരളത്തിലേക്കു പുറപ്പെടും. വിമാന സർവീസ് ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ഡോ. പുത്തൂർ റഹ്മാൻ, ജന:സെക്രട്ടറി നിസാർ തളങ്കര ചാർട്ടഡ് ഫ്ലൈറ്റ് കോ-ഓർഡിനേറ്റർ ഫൈസൽ അഴീക്കോട് എന്നിവർ അറിയിച്ചു.

TRENDING:Viral | തബ് ലീഗി പ്രവർത്തകരെ തീവ്രവാദികളെന്ന് വിളിച്ച് കാൻപുർ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ; യുപി സർക്കാരിനും വിമർശനം[NEWS]പിന്നിട്ടത് പ്രതിസന്ധികൾ മാത്രം നിറഞ്ഞ കാലം; 'ഇനി നല്ല കുറേ സിനിമകൾ കാണണം' : ടോം ജോസ് [NEWS]'വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം'; ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല [NEWS]ഇന്ന് പുറപ്പെടുന്ന വിമാനത്തിൽ യാത്ര ചെയ്യുന്നതിനുള്ള ആദ്യ ടിക്കറ്റ് യു.എ.ഇ കെ.എം.സി.സിയുടെ രക്ഷാധികാരി എ.പി ശംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ വിതരണം ചെയ്തു. ചടങ്ങിൽ ഷാർജ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കബീർ ചെന്നക്കര, ജനറൽ സെക്രട്ടറി ചാക്കിനത് ഖാദർ സന്നിഹിതരായിരുന്നു.

സംസ്ഥാന മുസ്ലീം ലീഗ് നേതാക്കളായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുമായി കെ.എം.സി‌.സി രക്ഷാധികാരി എ.പി ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ, പ്രസിഡൻ്റ് ഡോ: പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ, ഡോ. അൻവർ അമീൻ എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചാർട്ടഡ് ഫ്ലൈറ്റുകളുടെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. ശേഷം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.യുടെ ഡൽഹി ഓഫീസ് നടത്തിയ നീക്കമാണ് സർവീസുകൾ വേഗത്തിലാക്കാൻ സഹായകമായത്.

കോവിഡ് വിപത്തിലകപ്പെട്ട ആയിരങ്ങൾക്ക് കൂടുതൽ കാത്തിരിപ്പില്ലാതെ നാടണയുവാൻ സാധിക്കുന്ന സംരഭമാണ് ചാർട്ടഡ് വിമാനങ്ങൾ. ഇതുവഴി നിസ്സഹായരായ പ്രവാസികളെ നാട്ടിലെത്തിക്കാനും കെ.എം.സി.സിക്ക് കഴിയും.
First published: June 1, 2020, 5:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories