അടിയന്തിരമായി മടങ്ങിയെത്തേണ്ടവര്‍ കാത്തുനിൽക്കുന്നു: ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന് അനുമതി തേടി യു.എ.ഇ KMCC

KMCC Chartered Flight | പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ വരുത്തുന്ന കാലതാമസം പ്രതിഷേധങ്ങള്‍ക്ക് കാരണമാവുന്നുവെന്ന് വിലയിരുത്തിയാണ് കെ.എം.സി.സിയുടെ ഉദ്യമം

News18 Malayalam | news18-malayalam
Updated: May 14, 2020, 3:23 PM IST
അടിയന്തിരമായി മടങ്ങിയെത്തേണ്ടവര്‍ കാത്തുനിൽക്കുന്നു: ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന് അനുമതി തേടി യു.എ.ഇ KMCC
News18
  • Share this:
കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളുടെ സര്‍വീസ് ഏര്‍പ്പെടുത്താന്‍ യു.എ.ഇയിലെ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു. ഇതിനുള്ള അനുമതി തേടി ഭാരവാഹികള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെയും നയതന്ത്ര കാര്യാലയങ്ങളെയും സമീപിച്ചു. സംഘടനയുടെ ഉപദേശക സമിതി ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍, പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ എന്നിവരാണ് അനുമതിക്കായി അധികൃതര്‍ മുമ്പാകെ അപേക്ഷ നല്‍കിയത്.

ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ രജിസ്റ്റര്‍ ചെയ്തു നാട്ടിലേക്കു പോകാന്‍ അവസരം കാത്തിരിക്കുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് അടിയന്തര വിമാന സര്‍വീസ് നടത്താനും പൗരന്മാരെ ഉടനടി നാട്ടിലെത്തിക്കാനും നിരന്തരം ആവശ്യപ്പെട്ട ശേഷമാണ് കെ.എം.സി.സി നേരിട്ടു വിമാനങ്ങള്‍ ചാര്‍ട്ടു ചെയ്തു സര്‍വീസ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നത്.

പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ വരുത്തുന്ന കാലതാമസം പ്രതിഷേധങ്ങള്‍ക്ക് കാരണമാവുന്നുവെന്ന് വിലയിരുത്തിയാണ് കെ.എം.സി.സിയുടെ ഉദ്യമം. വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി  കിട്ടിയിട്ടും നാട്ടിലേക്ക് പോവാന്‍ കഴിയാത്തവര്‍, സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍  തുടങ്ങിയവരില്‍ അടിയന്തര സാഹചര്യത്തില്‍ ഉള്ളവര്‍ക്കു വേണ്ടിയാണ് ഈ സംവിധാനമൊരുക്കുന്നത്.
TRENDING:ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം [PHOTO]ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇത്തവണ മൺസൂൺ നേരത്തേ എത്തിയേക്കും [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]
ഇവരില്‍ നിന്ന് പരിശോധനയില്‍ കോവിഡ് രോഗമില്ലെന്ന് സ്ഥിരീകരിച്ച നിര്‍ദ്ദനരായ മടക്കയാത്രക്കാരെയാണു സര്‍വീസിനു അനുമതി ലഭിച്ചാല്‍ ചാര്‍ട്ടര്‍ ചെയ്ത വിമാന സര്‍വീസുകള്‍ വഴി സൗജന്യമായി നാട്ടിലെത്തിക്കുകയെന്ന് കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.
First published: May 14, 2020, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading