ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു. കൊല്ലം ഇരവിപുരം സെന്റ് മേരി നിവാസിൽ നെൽസൺ - എൽസി ദമ്പതികളുടെ മകനും ജുബൈൽ സൗദി കയാൻ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറുമായിരുന്ന ബിജു നെൽസൺ (47) ആണ് മരിച്ചത്.
ഒരാഴ്ച മുൻപ് കോവിഡ് രോഗബാധിതനായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം കലശലായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് മരിച്ചു. ഭാര്യ: സിബിലി. മക്കൾ: ബിബിൻ, സിബിൻ. 25 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Also Read- ഹജ്ജ് തീർത്ഥാടനത്തിന് തുടക്കമാകുന്നു; കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണവുമായി സൗദി
റിയാദിൽ 323 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
സൗദിയിൽ ഇന്നും ഏറ്റവും കൂടുതൽ പുതിയ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തത് റിയാദ് പ്രവിശ്യയിലാണ്. 323 പേർക്കാണ് ഇന്ന് റിയാദിൽ പുതുതായി രോഗം ബാധിച്ചത്. രാജ്യത്താകെ പുതുതായി 1055 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1143 പേർ രോഗ മുക്തി നേടി. ഇതോടെ സൗദിയിലെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,09,576 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,90,696 ഉം ആയി.
Also Read- GCDA പൂട്ടിച്ച കടയുടെ കുടിശ്ശിക എം എ യുസഫലി അടയ്ക്കും; പ്രസന്നകുമാരിയ്ക്ക് കൈത്താങ്ങ്
രോഗബാധിതരിൽ ഇന്ന് 12 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8075 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 10,805 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1420 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
Also Read- 'ഫുൾ എ പ്ലസ് ഇല്ലാത്തവരുടെ കളി തന്തതള്ളമാരും സാറൻമാരും കാണാനിരിക്കുന്നേയുള്ളൂ'; കുറിപ്പ്
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.29 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം- റിയാദ് 323, മക്ക 187 കിഴക്കൻ പ്രവിശ്യ 170, അസീർ 114, അൽ ഖസീം 66, മദീന 55, നജ്റാൻ 33, ഹായിൽ 32, ജീസാൻ 23, തബൂക്ക് 20, അൽബാഹ 16, വടക്കൻ അതിർത്തി മേഖല 13, അൽ ജൗഫ് 3.
ഇതുവരെ രാജ്യത്ത് 2,22,75,266 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also Read- Covid 19| ടിപിആർ പത്തിന് മുകളിൽ തന്നെ; ഇന്ന് 13,956 പേര്‍ക്ക് കോവിഡ്, 81 മരണം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid in Saudi, Kollam, Saudi