• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണു; കൊല്ലം സ്വദേശി ദുബായിൽ മുങ്ങി മരിച്ചു

സഹദ് അബ്ദുൾ സലാം എന്നയാളാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുകയായിരുന്നു സഹദ്. 

news18
Updated: May 2, 2019, 12:44 PM IST
സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണു; കൊല്ലം സ്വദേശി ദുബായിൽ മുങ്ങി മരിച്ചു
drown
news18
Updated: May 2, 2019, 12:44 PM IST
ദുബായ്: കൊല്ലം സ്വദേശി ദുബായിൽ മുങ്ങി മരിച്ചു.  ജദ്ദർഫിലെ കനാലിൽ മീൻപിടിക്കുന്നതിനിടെയായിരുന്നു അപകടം. സഹദ് അബ്ദുൾ സലാം എന്നയാളാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുകയായിരുന്നു സഹദ്.

also read: താഴ്ന്ന ജാതിക്കാരനായ കെവിനെ വിവാഹം ചെയ്താൽ അഭിമാനം പോകുമെന്ന് പിതാവ് പറഞ്ഞു; ദുരഭിമാനക്കൊലയെന്ന് ആവർത്തിച്ച് നീനു

മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലെ ചുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് ഖലീജ്ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ച് സുഹൃത്തുക്കള്‍ ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. തീരസേനയുടെ മുങ്ങൽ വിദഗ്ധർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം പരിശോധനകൾക്കായി വിട്ടു കൊടുത്തിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. സഹദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
First published: May 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...