ജോലിക്കിടെ വൈദ്യുതാഘാതമേറ്റു; ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു
സ്പോൺസറുടെ വീട്ടിൽ പെയ്ന്റിംഗ് ജോലിക്കിടെയാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്

news18
- News18 India
- Last Updated: April 8, 2020, 10:18 AM IST
റിയാദ്: സൗദി റിയാദിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കുളത്തൂപുഴ സ്വദേശി ഹുസൈൻ (49) ആണ് കിംഗ് സൽമാൻ ആശുപത്രിയിൽ മരിച്ചത്.
മജ്മയിൽ സ്പോൺസറുടെ വീട്ടിൽ പെയ്ന്റിംഗ് ജോലിക്കിടെയാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്. ഉടൻ തന്നെ ഇദ്ദേഹത്തെ കിംഗ് സൽമാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയാണ് മരിച്ചത്. You may also like:COVID 19| ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 124 ആയി; രോഗബാധിതരുടെ എണ്ണം 5000 ലേക്ക്[NEWS]COVID 19| COVID 19 | യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359[PHOTO]COVID 19 | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ അമ്പതുലക്ഷം രൂപ നൽകി[NEWS]
ജാസിയയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷഫീൻ, മുഹമ്മദ് ഷാ, ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കും.
മജ്മയിൽ സ്പോൺസറുടെ വീട്ടിൽ പെയ്ന്റിംഗ് ജോലിക്കിടെയാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്. ഉടൻ തന്നെ ഇദ്ദേഹത്തെ കിംഗ് സൽമാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയാണ് മരിച്ചത്.
ജാസിയയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷഫീൻ, മുഹമ്മദ് ഷാ, ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കും.