കോവിഡ് 19: ഒമാനിൽ ഇന്നു മുതൽ വിദേശികൾക്ക് പ്രവേശനവിലക്ക്; ദുബായിലേക്കുള്ള ബസ് സർവീസ് നിർത്തി

ഒമാനിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സി.ബി.എസ്.ഇ. പരീക്ഷകൾ സാധാരണ പോലെ നടക്കുമെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.

News18 Malayalam | news18-malayalam
Updated: March 17, 2020, 10:30 AM IST
കോവിഡ് 19: ഒമാനിൽ ഇന്നു മുതൽ വിദേശികൾക്ക് പ്രവേശനവിലക്ക്; ദുബായിലേക്കുള്ള ബസ് സർവീസ് നിർത്തി
oman
  • Share this:
മസ്കറ്റ് : കോവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ വിദേശികൾക്ക് ഒമാൻ ചൊവ്വാഴ്ച മുതൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. അതേസമയം മറ്റു ഗൾഫ് രാജ്യങ്ങളിലെ പൗരൻമാർക്ക് വിലക്ക് ബാധകമല്ല. വെള്ളിയാഴ്ചത്തെ  ജുമുഅ നമസ്കാരവും ഒഴിവാക്കിയിട്ടുണ്ട്. വിവാഹം ഉൾപ്പെടെയുള്ളവയ്ക്കും വിലക്കുണ്ട്. പാർക്കുകളും അടച്ചിടും. കൊറോണ വൈറസ് ബാധയെ ചെറുക്കാനായി ഞായറാഴ്ച ചേർന്ന സുപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം.

രാജ്യത്ത് പ്രവേശിക്കുന്ന മുഴുവൻ ആളുകളും ക്വാറന്റൈൻ നടപടികൾക്ക് വിധേയരാകണം. ഒമാനിൽനിന്ന് ദുബായിലേക്കുള്ള മൗസലാത്ത് ബസ് സർവീസ് നിർത്തിവെച്ചു.

You may also like:'COVID 19 | കൊറോണ വാക്സിൻ പരീക്ഷണാർത്ഥം ഉപയോഗിച്ച് അമേരിക്കൻ ഗവേഷകർ; ഫലത്തിനായി കാത്തിരിപ്പ് [PHOTOS]ഇന്നത്തെ നക്ഷത്രഫലം (17-03-2020) [VIDEO]മുൻ കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി; മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്ത്തി [PHOTOS]
 ഒമാനിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സി.ബി.എസ്.ഇ. പരീക്ഷകൾ സാധാരണ പോലെ നടക്കുമെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരുമാസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷകൾ  നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
First published: March 17, 2020, 10:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading