ഇന്ത്യ ഉൾപ്പെടെ ഏഴുരാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റിൽ പ്രവേശനവിലക്ക്

ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ഇറാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പിൻസ് എന്നീ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈറ്റ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

News18 Malayalam | news18
Updated: July 30, 2020, 7:42 PM IST
ഇന്ത്യ ഉൾപ്പെടെ ഏഴുരാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റിൽ പ്രവേശനവിലക്ക്
kuwait
  • News18
  • Last Updated: July 30, 2020, 7:42 PM IST
  • Share this:
കുവൈറ്റ്: ഓഗസ്റ്റ് ഒന്നുമുതൽ കുവൈറ്റിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കും, എന്നാൽ, ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റ് പ്രവേശനവിലക്ക് ഏർപ്പെടുത്തി.

കുവൈറ്റ് സെന്റർ ഫോർ ഗവൺമെന്റ് കമ്യൂണിക്കേഷൻ (സിജിസി) ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

You may also like:ശിവശങ്കറിന് ക്ലീൻചിറ്റ് കിട്ടിയിട്ടില്ല; മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ പ്രതിപക്ഷം കടുത്ത നീക്കത്തിന് [NEWS]ബലി പെരുന്നാള്‍: കണ്ടെയ്‌മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനകളോ ബലി കര്‍മ്മങ്ങളോ പാടില്ല [NEWS] നടന്‍ അനിൽ മുരളി അന്തരിച്ചു [NEWS]

ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ഇറാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പിൻസ് എന്നീ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈറ്റ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സർക്കാർ സൂചിപ്പിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് പകുതിയോടെയാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വിമാനസർവീസുകൾ നിർത്തിവെച്ചത്.
Published by: Joys Joy
First published: July 30, 2020, 7:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading