ദുബായ്: കുവൈറ്റിൽ 25 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. കുവൈറ്റ് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച പുതിയതായി 13 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ബുധനാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാവരും ഇറാൻ സന്ദർശിച്ചെത്തിയവരാണെന്ന് കുവൈറ്റ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, എല്ലാവരുടെയും ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നും ഐസൊലേഷനുള്ള പ്രോട്ടോക്കോളിന് അനുമതി നൽകിയെന്നും എല്ലാ രോഗികൾക്കും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 11 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്ച ആയപ്പോഴേക്കും അത് 25 ആയി.
ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.