കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് മടങ്ങിയെത്താനാവാത്ത വിദേശികളുടെ വിസാ കാലാവധി 12 മാസം നീട്ടി കുവൈറ്റ്. സാധുതയുള്ള താമസ വിസയുള്ള എല്ലാ പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. നേരത്തെ ആറ് മാസത്തേക്ക് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത് 12 മാസമായി നീട്ടി നിൽകുകയായിരുന്നു.
സന്ദര്‍ശക വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തൊഴില്‍ വിസയില്‍ രാജ്യത്ത് പ്രവേശിക്കുകയും എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കും മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മെയ് അവസാനത്തോടെ വിസാ കാലാവധി അവസാനിച്ച പ്രവാസികള്‍ക്ക് മൂന്ന് മാസത്തെ കാലാവധി കൂടി നീട്ടി നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
ഇപ്പോള്‍ കുവൈറ്റിലുള്ള, വിസ പുതുക്കുന്നതിനുള്ള ഗ്രേസ് പീരിഡ് മെയ് അവസാനത്തോടെ തീരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിസാ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് പ്രത്യേക നടപടികളുടെ ആവശ്യവുമില്ലെന്നും കമ്പ്യൂട്ടർ സംവിധാനത്തിലൂടെ സ്വാഭാവികമായിത്തന്നെ വിസാ കാലാവധി നീട്ടിനൽകുമെന്നും അധികൃതർ അറിയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.