kuwait
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ തിരിച്ചെത്തിക്കാന്‍ തയ്യാറാണെന്ന് കുവൈത്ത്. രാജ്യത്ത് കുടുങ്ങി കിടക്കുന്നവര്‍, തൊഴിലാളികള്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ എന്നിവരെ സൗജന്യമായി എത്തിക്കാമെന്നാണ് കുവൈത്ത് സ്ഥാനപതി ജസീം അല്‍ നജീം അറിയിച്ചത്.
ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സ്വമേധയാ മടങ്ങാന്‍ തയ്യാറുള്ള ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരാനുള്ള വിപുലമായ കുടിയൊഴിപ്പിക്കല്‍ പദ്ധതി നടപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കുവൈത്ത് ആഗ്രഹിക്കുന്നതായും എംബസി അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യ കുവൈത്തിന് ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി അറിയിച്ചതിന് ഒപ്പമാണ് ഇന്ത്യക്കാരെ സൗജന്യമായി നാട്ടില്‍ എത്തിക്കാം എന്ന കാര്യം കുവൈത്ത് സ്ഥാനപതി അറിയിച്ചത്.
BEST PERFORMING STORIES:മദ്യവില്പനശാലകള് തുറക്കില്ല; മേയ് 17വരെ അടഞ്ഞു കിടക്കട്ടെയെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം[NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ[NEWS]COVID 19 ലോക്ക്ഡൗൺ | വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ[NEWS]
ഇന്ത്യയില്‍ കുടുങ്ങിയ കുവൈത്ത് പൗരന്മാരെ ദിവസങ്ങള്‍ക്കുമുമ്പ് കുവൈത്ത് എയര്‍വെയ്സ് വഴി തിരിച്ചയച്ചിരുന്നു. ഒപ്പം 15 മെഡിക്കല്‍ സംഘവും മെഡിക്കല്‍ ഉപകരണങ്ങളും അയച്ചിരുന്നു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് നേരത്തെ യു.എ.ഇയും അറിയിച്ചിരുന്നു. എന്നാല്‍ പ്രവാസികളെ രണ്ട് ഘട്ടമായി എത്തിക്കാനാണ് കേന്ദ്രനീക്കം.
Published by:
user_49
First published:
May 2, 2020, 3:17 PM IST