നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ട്രൗസറിട്ട് വാങ്ക് വിളിച്ചു; മുക്രിയെ പൊലീസ് അറസ്റ്റ് ചെയ്തു

  ട്രൗസറിട്ട് വാങ്ക് വിളിച്ചു; മുക്രിയെ പൊലീസ് അറസ്റ്റ് ചെയ്തു

  കുവൈത്തിലെ അൽ റിഹാബ് പ്രദേശത്താണ് വിവാദപരമായ സംഭവം അരങ്ങേറിയത്. ഷോർട്ട്സ് ധരിച്ച് വാങ്ക് വിളിച്ച വ്യക്തിയെ പബ്ലിക് പ്രോസിക്യൂഷന് മുൻപാകെ ഹാജരാക്കിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  പള്ളിയിൽ ട്രൗസർ ധരിച്ച് വാങ്ക് വിളിക്കുന്ന മുക്രി (വീഡിയോയിലെ ചിത്രം)

  പള്ളിയിൽ ട്രൗസർ ധരിച്ച് വാങ്ക് വിളിക്കുന്ന മുക്രി (വീഡിയോയിലെ ചിത്രം)

  • Share this:
   ട്രൗസറിട്ട് വാങ്ക് വിളിച്ചതിന് മുക്രിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് കുവൈത്തിലെ മതകാര്യങ്ങളുടെ ചുമതലയുള്ള ഔഖാഫ് മന്ത്രാലയം. കുവൈത്തിലെ അൽ റിഹാബ് പ്രദേശത്താണ് വിവാദപരമായ സംഭവം അരങ്ങേറിയത്. ഷോർട്ട്സ് ധരിച്ച് വാങ്ക് വിളിച്ച വ്യക്തിയെ പബ്ലിക് പ്രോസിക്യൂഷന് മുൻപാകെ ഹാജരാക്കിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

   ഒരു സന്ദർശകനാണ് അൽ റിഹാബിലെ അബ്ദുല്ല ബിൻ ജാഫർ പള്ളിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഇതേ തുടർന്ന് നിരവധി പേരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കുകയും ഇതേ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തതു. ഇതോടെ സംഭവം വിവാദമാവുകയായിരുന്നു.

   വെള്ള ടീഷർട്ടും ഷോർട്സും ധരിച്ച് മുക്രി വാങ്ക് വിളിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഇത് പള്ളിയുടെയും പ്രാർത്ഥനയുടെയും മഹത്വത്തെ മുക്രി അപമാനിച്ചുവെന്നാണ് പല സോഷ്യൽ മീഡിയാ ഉപയോക്താക്കളുടെയും അഭിപ്രായം. വിവാദമായതോടെ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടെന്ന് ഔഖാഫ് മന്ത്രാലയം അറിയിക്കുകയായിരുന്നു. അദ്ദേഹത്തിനെതിരെ മറ്റ് നിയമ നടപടികൾ സ്വീകരിക്കുന്നുവെന്നും ഔഖാഫ് അറിയിച്ചു.


   മുഅദ്ദിൻ

   മുസ്ലിം പള്ളികളിൽ വാങ്ക് വിളിക്കുന്ന വ്യക്തിയെയാണ് മുക്രി അല്ലെങ്കിൽ മുഅദ്ദിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഇസ്ലാം മത വിശ്വാസമനുസരിച്ച് എല്ലാവരും ദിവസേന അഞ്ച് തവണ നിർബന്ധമായും നമസ്കരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഈ അഞ്ച് നമസ്കാരങ്ങൾക്കും നിശ്ചയിച്ചിട്ടുള്ള സമയത്ത് പള്ളികളിൽ നിന്ന് അദാൻ അഥവാ വാങ്ക് വിളിക്കുന്നത് ഈ മുക്രിയായിരിക്കും.

   കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആരാധനാലയങ്ങൾ അടച്ചിട്ടിരുന്നു. ആദ്യമായി വെള്ളിയാഴ്ചകളിൽ നടത്താറുള്ള പ്രത്യേക നമസ്കാരമായ ജുമുഅ നിർത്തിവച്ച ഗൾഫ് രാജ്യങ്ങളിലൊന്നായിരുന്നു കുവൈത്ത്. കുവൈത്തിന് പിന്നാലെയാണ് സൗദിയും യു എ ഇയും ജുമുഅ താൽക്കാലികമായി നിർത്തിവക്കാൻ ഉത്തരവിട്ടത്. എന്നാൽ കഴിഞ്ഞ വർഷം ജൂണിൽ കുവൈത്തിലെ പള്ളികൾ ആരാധകൾക്കായി തുറന്നു കൊടുത്തിരുന്നു. മൂന്ന് മാസത്തോളമാണ് പള്ളി അടഞ്ഞ് കിടന്നത്.

   Also read- സൗദിയിൽ അടുത്ത ആഴ്ച്ച സ്കൂൾ തുറക്കും; വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ഹാജരില്ല

   കോവിഡ് കാരണം പള്ളികൾ അടച്ചിട്ടിരുന്നെങ്കിലും ദിവസവും അഞ്ച് നേരം കൃത്യ സമയത്ത് വാങ്ക് കൊടുക്കാറുണ്ട്. ആളുകളെ നിസ്കാര സമയത്തെ കുറിച്ച് അറിയിക്കാൻ വേണ്ടിയാണിത്. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി പള്ളികൾ അടച്ചിട്ടിരുന്ന സമയത്ത് വാങ്കിന്റെ അവസാനം സ്വല്ലൂ ഫിൽ ബുയൂത് അഥവാ നിങ്ങൾ വീട്ടിൽ നിന്ന് തന്നെ നമസ്കരിക്കൂ എന്നർത്ഥമുള്ള അറബി വാചകം ചേർത്ത് പറയാറുണ്ടായിരുന്നു.
   Published by:Naveen
   First published: