News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 21, 2020, 11:11 PM IST
kuwait
കുവൈറ്റിൽ 37 ഇന്ത്യക്കാർ ഉൾപ്പെടെ 85 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. ബംഗ്ലാദേശ്, സൊമാലിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് മരിച്ചത്. ഇതുവരെ 2080 പേർക്കാണ് കുവൈറ്റിൽ രോഗം സ്ഥിരീകരിച്ചത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 72 പേർക്ക് സമ്പർക്കം വഴിയും, ഏഴ് സ്വദേശികൾക്ക് വിദേശത്തു നിന്നുമാണ് വൈറസ് ബാധിച്ചത്. ആറ് പേർക്ക് രോഗം പകർന്നത് എങ്ങനെയെന്ന് പുതുതായി 45 പേർക്ക് കൂടി രോഗം ഭേദമായെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഷേയ്ഖ് ബാസിൽ അൽ സബാഹ് അറിയിച്ചു. ഇതോടെ 412 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.
BEST PERFORMING STORIES:'അണ്ണാ പേടിപ്പിച്ചു കളഞ്ഞല്ലോ...'; കിം ജോങ് ഉന്നിന്റെ പേരിലെ ഫേസ്ബുക് അക്കൗണ്ടിൽ മലയാളികളുടെ 'ക്ഷേമാന്വേഷണം' [PHOTOS]തബ്ലീഗ് സമ്മേളത്തിന് പോയവരെ കുറിച്ചുള്ള വിവരങ്ങൾ കേരളം പുറത്തുവിടണം: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ [NEWS]COVID 19| കണ്ണൂരിൽ ലോക്ക്ഡൗൺ കർശനമാക്കും; ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി [NEWS]
രോഗം ഭേദമായവരെ ആശുപത്രികളോട് ചേർന്നുള്ള പുനരധിവാസ വാർഡുകളിലേക്ക് മാറ്റുമെന്ന് മന്ത്രി പറഞ്ഞു. അവിടെയും രണ്ടുദിവസം കഴിഞ്ഞ ശേഷമാകും ഇവരെ ആശുപത്രിയിൽ നിന്ന് വിട്ടയക്കുക- മന്ത്രി പറഞ്ഞു.
Published by:
Rajesh V
First published:
April 21, 2020, 11:11 PM IST