നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ഉച്ചഭാഷിണി ബാങ്കിനും ഇഖാമത്തിനും മാത്രം; സൗദി അറേബ്യയിലെ പളളികളിലെ പുതിയ തീരുമാനം

  ഉച്ചഭാഷിണി ബാങ്കിനും ഇഖാമത്തിനും മാത്രം; സൗദി അറേബ്യയിലെ പളളികളിലെ പുതിയ തീരുമാനം

  ലൗഡ് സ്പീക്കറിന്റെ ശബ്ദം മൂന്നിൽ ഒന്നായി കുറയ്ക്കാനും നിർദേശമുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ദുബായ്: ഉച്ചഭാഷിണി ബാങ്കിനും ഇഖാമത്തിനും മാത്രമായി ചുരുക്കി സൗദി അറേബ്യ. സൗദിയിലെ ഇസ്ലാമികകാര്യ മന്ത്രാലയമാണ് ഉച്ചഭാഷിണിയുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം എടുത്തത്. രാജ്യത്തെ എല്ലാ പള്ളികൾക്കും ബാധകമായ ഉത്തരവ് ഇസ്ലാമികകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖ് പുറത്തിറക്കി.

   ലൗഡ് സ്പീക്കറിന്റെ ശബ്ദം മൂന്നിൽ ഒന്നായി കുറയ്ക്കാനും നിർദേശമുണ്ട്. പ്രവാചകന്റെ ഹദീസിൽ പരാമർശിച്ചിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനമെന്ന് സർക്കുലറിൽ പറയുന്നു. “ഇതാ! നിങ്ങളിൽ ഓരോരുത്തരും നിശ്ശബ്ദമായി തന്റെ നാഥനെ വിളിക്കുന്നു. ഒരാൾ മറ്റൊരാളെ ബുദ്ധിമുട്ടിക്കരുത്, ഒരാൾ പാരായണത്തിലോ മറ്റൊരാളുടെ ശബ്ദത്തിന്മേൽ പ്രാർത്ഥനയിലോ ശബ്ദം ഉയർത്തരുത്. ”

   You may also like:യു.എ.ഇ ഇന്ത്യയിൽ നിന്നുള്ള പ്രവേശന വിലക്ക് നീട്ടി; ജൂൺ 14 വരെ

   മുതിർന്ന മതപണ്ഡിതന്മാരായ ഷെയ്ഖ് മുഹമ്മദ് ബിൻ സാലിഹ് അൽ ഉതൈമിൻ, സാലിഹ് അൽ ഫൗസാൻ തുടങ്ങിയവർ പള്ളികളിൽ ബാങ്കിനും ഇഖാമത്തിനും മാത്രമായി ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് ഫത്വ ഇറക്കിയിരുന്നു. ഇതികൂടി പരിഗണിച്ചാണ് പുതിയ തീരുമാനം.

   നമസ്കാരത്തിന് സമയം ആയെന്ന് അറിയിക്കാനും ജമാഅത്തിന് ക്ഷണിക്കാനുമാണ് ബാങ്ക് വിളിക്കുന്നത്. ജനങ്ങള്‍ നമസ്‌കാരത്തിന് എത്തിക്കഴിഞ്ഞാല്‍ നമസ്‌കാരം തുടങ്ങുന്നതിനു തൊട്ടുമുമ്പായി ഇഖാമത്ത് വിളിക്കണം. ബാങ്ക് വിളിക്കുന്നതിനെക്കാള്‍ ശബ്ദം താഴ്ത്തിയും വേഗതയിലുമാണ് ഇഖാമത്ത് വിളിക്കേണ്ടത്. ഇഖാമത്ത് കേള്‍ക്കുമ്പോള്‍ അതേപോലെ ഏറ്റുപറയണം.
   Published by:Naseeba TC
   First published:
   )}