നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • COVID 19| ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് കരുതൽ; 20 ലക്ഷം രൂപ നല്‍കി MA യൂസഫലി

  COVID 19| ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് കരുതൽ; 20 ലക്ഷം രൂപ നല്‍കി MA യൂസഫലി

  വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് 20 ലക്ഷം യൂസഫലി നല്‍കിയത്

  യൂസഫലി

  യൂസഫലി

  • Share this:
   അബൂദാബി: കൊറോണ വൈറസ് വ്യാപനം മൂലം ദുരിതത്തിലായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എ.ഇയിലെ സന്നദ്ധ സംഘടനകള്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. കോവിഡ് മൂലം വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് 20 ലക്ഷം രൂപ യൂസഫലി നല്‍കിയത്.

   ദുബായ് കെ.എം.സി.സി (50,000ദിര്‍ഹം), ഇന്‍കാസ് ദുബായ്, ഷാര്‍ജ (25,000 ദിര്‍ഹം), അബുദാബി ഇസ്ലാമിക് സെന്റര്‍ (25,000 ദിര്‍ഹം) എന്നീ സംഘടനകള്‍ക്കാണ് തുക നല്‍കിയത്.
   You may also like:'നല്ല ചെത്ത്‌ ഭരണം, ചിരിയും ചെത്തായിട്ടുണ്ട്'; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് സംവിധായകൻ മിഥുൻ മാനുവൽ [NEWS]പ്രണയത്തിന് എന്ത് ലോക്ക്ഡൗൺ: കാമുകനെ വിവാഹം ചെയ്യാൻ യുവതി നടന്നെത്തിയത് 60 കിലോമീറ്റർ [NEWS]COVID 19| മരണം ഒരു ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക് [PHOTOS]
   നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് പദ്ധതിയിലേക്ക് 25 കോടി രൂപയും യൂസഫലി സംഭാവന നല്‍കിയിരുന്നു.
   First published: